abhimanyu

വട്ടവട: എറണാകുളത്തെ മഹാരാജാസ് കേളേജിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ എസ്.എഫ്.എെ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിന് സി.പി.എംവീട് നിർമ്മിച്ച് നൽകി. വീടിന്റെ താക്കോൾ ദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഭൂമിയുടെ പട്ടയവും മറ്റ് രേഖകളും ധനസഹായവും അഭിമന്യുവിന്റെ കുടുംബത്തിന് കെെമാറി.

പൊട്ടിക്കരഞ്ഞ് കൊണ്ടാണ് അഭിമന്യുവിന്റെ അമ്മ വിടിന്റെ താക്കോൽ ഏറ്രുവാങ്ങിയത്. അമ്മയെ ആശ്വസിപ്പിക്കാൻ സംഘാടകർക്ക് ഏറെ പണിപ്പെടേണ്ടിവന്നു. 1256 സ്ക്വയർ ഫീറ്റിൽ 40 ലക്ഷം രൂപ മുടക്കിയാണ് അഭിമന്യുവിന്റെ കുടുംബത്തിനായി സി.പി.എം വീട് നിർമ്മിച്ച് നൽകിയത്. പാർട്ടി ധനസമാഹരത്തിലൂടെയാണ് പണം സ്വരൂപിച്ചത്. അഭിമന്യുവിന്റെ കുടുംബത്തിനായി 26 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ച തുകയുടെ രേഖകളും മുഖ്യമന്ത്രി കെെമാറി.

അഭിമന്യുവിന്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്ന് പിണറായി വിജയൻ ചടങ്ങിൽ പറഞ്ഞു. അഭിമന്യുവിന്റെ ഒാർമ്മയ്ത്ത് വട്ടവട പഞ്ചായത്ത് പണികഴിപ്പിച്ച അഭിമന്യു മഹാരാജാസ് ലെെബ്രറിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.