fire

തിരുവനന്തപുരം: തിരുവനന്തപുരം വലിയവിളയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കടകൾ കത്തിനശിച്ചു. അടുത്തുള്ള മറ്റു രണ്ട് കടകളിലേക്കും തീ പടർന്നിട്ടുണ്ട്. ഇലക്ട്രോണിക് കടയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.