ഷാർജ: ഏഷ്യൻ കപ്പ് ഫുട്ബോളിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബഹ്റൈനോടു തോറ്റ് ഇന്ത്യ പുറത്തായി. കളിയുടെ അവസാന നിമിഷം വരെ പൊരുതി നിന്ന ഇന്ത്യ ഇൻജുറി ടെെമിൽ പെനാൽട്ടിയിൽ നിന്നാണ് വിജയഗോൾ വഴങ്ങേണ്ടി വന്നത്. ജമാൽ റഷീദാണ് ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്തെറിഞ്ഞത്. ഇതോടെ ഗ്രൂപ്പ് എയിൽ മൂന്നു പോയിന്റുമായി അവസാന സ്ഥാനത്തായിപ്പോയ ഇന്ത്യ ടൂർണമെന്റിന് പുറത്തായി.
കളിയുടെ അവസാന മിനിറ്റിൽ ക്യാപ്റ്റൻ പ്രണോയ് ഹാൾദർ വഴങ്ങിയ പെനാൽട്ടിയാണ് ഇന്ത്യയ്ക്ക് വിനയായത്. ആദ്യ മത്സരത്തിൽ നിന്ന് തായ്‌ലൻഡിനെതിരെ നേടിയ വിജയത്തിൽനിന്നു ലഭിച്ച മൂന്നു പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം.