ജോജുവിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന സിനിമയിൽ നിന്ന് അവസാന നിമിഷം മഞ്ജു വാര്യർ പിൻമാറി.എന്താണ് മഞ്ജുവിന്റെ പിൻമാറ്റത്തിന് കാരണമെന്ന് അറിയില്ല.എന്തായാലും സിനിമയുമായി മുന്നോട്ട് പോകാൻ ജോഷി തിരുമാനിച്ചിരിക്കുകയാണ്.ഉടൻ തന്നെ മഞ്ജുവിന് പകരം മംമ്ത മോഹൻദാസിനെ നായികയായി നിശ്ചയിച്ചു.
ചെമ്പൻ വിനോദ് ജോസും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ക്രിസ്ത്യൻ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കോടതി സമക്ഷം ബാലൻ വക്കിലാണ് മംമ്തയുടെ പുതിയ റിലീസ്.
ദിലീപ് നായകനാവുന്ന സിനിമയുടെ സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണനാണ്.