ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹൻലാൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത് . ആ സംവിധായകനൊപ്പ ം ഒരു നീണ്ട ഇടവേളയ്ക്കുശേഷം മോഹൻലാൽ വീണ്ടും അഭിനയിക്കുന്നു. പ്രിയദർശൻ ആശീർവാദ് സിനിമാസിനുവേണ്ടി സംവിധാനം ചെയ്യുന്ന മരയ്ക്കാർ -അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനുവേണ്ടിയാണ് ഇവർ ഒന്നിക്കുന്നത്.ഇന്നലെ െെഹദരാബാദിലെ റാമോജി റാവു സ്റ്റുഡിയോയിൽ ഇരുവരും ഒന്നിച്ചുള്ള രംഗങ്ങൾ ചിത്രീകരിച്ചു. മരയ്ക്കാർ നാലാമനായിട്ടാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. മോഹൻലാലിന്റെ ചെറുപ്പക്കാലം അവതരിപ്പിക്കുന്നത് മകൻ പ്രണവ് മോഹൻലാലാണ്.
പ്രണവിന്റെ നായികയായി അഭിനയിക്കുന്നത് കല്യാണി പ്രിയദർശനാണ്. രണ്ടുദിവസം മുൻപ് പ്രണവും കല്യാണിയും തങ്ങളുടെ ചിത്രത്തിലെ സീനുകൾ പൂർത്തിയാക്കി. ഒരു ചെറിയ ബ്രേക്കിനുശേഷം ഇന്നലെയാണ് മോഹൻലാൽ വീണ്ടും മരയ്ക്കാറിന്റെ സെറ്റിൽ ജോയിൻ ചെയ്തത്. പത്തൊൻപതുവരെ മോഹൻലാൽ ചിത്രീകരണത്തിൽ പങ്കെടുക്കും. അർജുൻ, പ്രഭു, സിദ്ദിഖ്, സുനിൽ ഷെട്ടി, മഞ്ജുവാര്യർ, കീർത്തി സുരേഷ് തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണനിരക്കുന്നത്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിെെസനർ, തിരുവാണ് കാമറ െെകകാര്യം ചെയ്യുന്നത്.