ആശ ശരത്ത് വീണ്ടും സജീവമാവുന്നു. ഒന്നര വർഷത്തെ ഇടവേളക്കുശേഷമാണ് എത്തുന്നത്.സഹോദരന്റെ വിയോഗത്തിനുശേഷം സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു.
കെ.കെ. രാജീവ് സംവിധാനം ചെയ്യുന്ന 'എവിടെ"യിലൂടെയാണ് തിരിച്ചുവരവ്.ഡോ. ബോബി - സഞ്ജയ് ടീം കഥയെഴുതുന്നു. മനോജ്. കെ. ജയനാണ് നായകൻ. ജെസി എന്ന കേന്ദ്രകഥാപാത്രമാണ് ആശയുടേത്. എം. എ. നിഷാദ് സംവിധാനം ചെയ്യുന്ന തെളിവിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ലാലാണ് നായകൻ. ഗൗരി എന്ന കഥാപാത്രത്തെ ആശ അവതരിപ്പിക്കുന്നു. ഡോ. സുരേഷ് മണിമല സംവിധാനം ചെയ്യുന്ന പവിഴമല്ലി എന്ന സിനിമയിൽ കവയിത്രി സുഗതകുമാരിയുടെ വേഷവും അവതിരിപ്പിക്കുന്നു.സുഗത കുമാരിയുടെ ജീവിതത്തിലെ ചില ഏടുകളാണ് പ്രമേയം. സംഗീതത്തിനും പ്രാധാന്യമുണ്ട്. സംഗീത സംവിധായകൻ, ഗായകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഡോ. സുരേഷ് മണിമല.'' ശക്തമായ കഥാപാത്രമാണ് മൂന്ന് സിനിമയിലും . ഒന്നര വർഷത്തിനുശേഷമാണ് അഭിനയരംഗത്ത് സജീവമാവുന്നത്.
ഇതിനിടെ അപ്രതീക്ഷിതമായി ഡ്രാമ യിൽ അഭിനയിച്ചു.അത് മറ്റൊരാൾ അവതരിപ്പിക്കേണ്ട വേഷമായിരുന്നു. വീണ്ടും നല്ല സിനിമയുടെ ഭാഗമാവാൻ കഴിയുന്നു.'' ആശ ശരത് പറഞ്ഞു.