ram-charan-

തെ​ലു​ങ്ക് ​സൂ​പ്പ​ർ​ ​താ​രം​ ​രാം​ ​ച​ര​ൺ​ ​തേ​ജ​യു​ടെ​ ​'​വി​ന​യ​ ​വി​നീ​ത​ ​രാ​മ​"​ ​മ​ല​യാ​ളം,​ ​തെ​ലു​ങ്ക്,​ ​ത​മി​ഴ് ​എ​ന്നീ​ ​മൂ​ന്ന് ഭാ​ഷ​ക​ളി​ൽ​ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.​ ​ബോയപ​ട്ടി​ ​ശ്രീ​നു​വാ​ണ് ​ഈ​ ​സി​നി​മ​യു​ടെ​ ​ര​ച​യി​താ​വും സം​വി​ധാ​യ​ക​നും.​ ​ഡി.​ വി.​ ​വി​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സ് നി​ർ​മ്മി​ച്ച്,​ ​പ്ര​കാ​ശ് ​ഫി​ലിം​സ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തിൽ കി​യാ​രാ​ ​അ​ദ്വാ​നി​യാ​ണ് ​നാ​യി​ക.​ ​വി​വേ​ക് ​ഒ​ബ​റോ​യാ​ണ് ​പ്ര​തി​നാ​യ​ക​ൻ.

പ്ര​ശാ​ന്ത്,​ ​സ്നേ​ഹ,​ ​മ​ധു​മി​ത,​ ​മു​കേ​ഷ് ​ഋ​ഷി,​ജെ.​പി,​ ​ഹ​രീ​ഷ് ​ഉ​ത്ത​മ​ൻ,​ആ​ര്യ​ൻ​ ​രാ​ജേ​ഷ്, ര​വി​വ​ർ​മ്മ​ ​തു​ട​ങ്ങി​യ​ ​വ​ലി​യൊ​രു​ ​താ​ര​ ​നി​ര​ ​ത​ന്നെ​ ​ചി​ത്ര​ത്തി​ലു​ണ്ട്. ദേ​വി​ ​ശ്രീ​പ്ര​സാ​ദ് ​സം​ഗീ​ത​ ​സം​വി​ധാ​ന​വും​ ​ഋ​ഷി​ ​പ​ഞ്ചാ​ബി​ ,​ ​ബ​ണ്ടി​ ​ര​മേ​ശ് ​എ​ന്നി​വർ ഛാ​യാ​ഗ്ര​ഹ​ണ​വും​ ​നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. സം​ഘ​ട്ട​ന​ ​രം​ഗ​ങ്ങ​ൾ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ​ക​ന​ൽ​ ​ക​ണ്ണ​നാ​ണ് .​ 125​ ​കോ​ടി​ ​മു​ത​ൽ​ ​മു​ട​ക്കി​ ​നി​ർ​മ്മി​ച്ച​ ​ചി​ത്ര​ത്തി​ലെ​ ​ക്ലൈ​മാ​ക്സ് സ്റ്റ​ണ്ട് ​രം​ഗം​ ​പ​തി​നൊ​ന്നു​ ​കോ​ടി​യും​ ​ഗാ​ന​ ​രം​ഗ​ങ്ങ​ൾ​ ​പ​ത്ത് കോ​ടി​യും​ ​ചെ​ല​വ​ഴി​ച്ചാ​ണ് ​ത​യ്യാ​റാ​ക്കി​യ​ത്.
സം​ഭാ​ഷ​ണം​ ​സ​തീ​ഷ് ​മു​തു​കു​ളം, ഗാ​ന​ര​ച​ന​ ​സി​ജു​ ​തു​റ​വൂ​ർ.​ ​പ്ര​കാ​ശ് ​ഫി​ലിം​സ്, ശി​വ​ഗി​രി​ ​ഫി​ലിം​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​ഫെ​ബ്രു​വ​രി​ 1​ന് ചി​ത്രം​ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു​ .​ ​കേ​ര​ള​ത്തി​ൽ​ ​മ​ല​യാ​ളം,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക് ​എ​ന്നീ മൂ​ന്ന് ​ഭാ​ഷ​ക​ളി​ലും​ ​ചി​ത്രം​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.