നഗരപ്രേക്ഷകരുടെ മികച്ച പിന്തുണയോടെ രജനികാന്തിന്റെ പേട്ട നൂറുകോടി ക്ളബിൽ ഇടംനേടി. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഇൗ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. ഹോസ്റ്റൽ വാർഡനായ കാലി എന്ന കഥാപാത്രത്തെയാണ് രജനി പേട്ടയിൽ അവതരിപ്പിച്ചത്.
1997 ൽ റിലീസ് ചെയ്ത ബാഷ എന്ന ചിത്രത്തിനുശേഷം ഇറങ്ങുന്ന ഒരു ഫുൾ െെടം രജനി ചിത്രമാണിത്. തൃഷ, സിമ്രാൻ, നവാസുദ്ദീൻ സിദ്ദിഖ്, വിജയ് സേതുപതി തുടങ്ങിയ ശക്തമായ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.അജിത്തിന്റെ വിശ്വാസം എന്ന ചിത്രത്തെ പിന്തള്ളിക്കൊണ്ടാണ് പേട്ടയുടെ സ്വപ്ന നേട്ടം. ആദ്യത്തെ രണ്ടുദിവസം കൊണ്ടുതന്നെ ചിത്രം 35.50 കോടി സ്വന്തമാക്കിയിരുന്നു. മികച്ച മൗത്ത് പബ്ളിസിറ്റിയിലൂടെയാണ് പേട്ട മുന്നേറുന്നത്. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.