കരുത്താർന്ന കഥാപാത്രങ്ങൾ െെധര്യത്തോടെ നൽകാം. തെന്നിന്ത്യൻ സിനിമാക്കാർ വരലക്ഷ്മിയെ കുറിച്ച് പറയുന്നത്ഇങ്ങനെയാണ്. വിജയ് യുടെ സർക്കാർ, വിശാലിന്റെ സണ്ടക്കോഴി -2, ധനുഷിന്റെ മാരി -2 എന്നീ ചിത്രങ്ങളിലെ വരലക്ഷ്മിയുടെ പ്രകടനം ഏറെ െെകയടിയാണ് നേടിക്കൊടുത്തത്. മറ്റു നായികമാരുമായി താരതമ്യപ്പെടുത്തുമ്പോൾ വരലക്ഷ്മി ഏറെ വ്യത്യസ്തയാണ്. എപ്പോഴും നായികാ കഥാപാത്രം തന്നെ ആവണമെന്നില്ല.
വില്ലൻ സ്വഭാവമുള്ള കഥാപാത്രമായാലും വരലക്ഷ്മി ആ വെല്ലുവിളി ഏറ്റെടുക്കും. ഇപ്പോൾ തെലുങ്കു സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഇൗ യുവ നടി. തെന്നാലി രാമകൃഷ്ണ ബി.എ, ബിഎൽ എന്നു പേരിട്ടിരിക്കുന്ന തെലുങ്കു ചിത്രത്തിൽ ഒരു കേന്ദ്രകഥാപാത്രത്തെയാണ് വരലക്ഷ്മി അവതരിപ്പിക്കുന്നത്. നാഗേശ്വര റെഡ്ഡിയാണ് സംവിധായകൻ. സുദീപ് കിഷൻ, ഹൻസിക എന്നിവരും താരനിരയിലുണ്ട്. ശ്യാം കെ. നായിഡു സംഗീതവും ശേഖർ ചന്ദ്ര കാമറയും െെകകാര്യം ചെയ്യുന്നു.