സിദ്ധാർത്ഥ ശിവയുടെ സിനിമയിൽ പാർവതി തിരുവോത്ത് നായികയാവുന്നെന്ന് റിപ്പോർട്ട്. നായിക കേന്ദ്രീകൃത സിനിമയായിരിക്കും. അടുത്ത മാസം ഷൂട്ടിം ഗ് ആരംഭിക്കും. 101 ചോദ്യങ്ങൾ, സഹീർ,എൈന, ചതുരം, കൊച്ചൗവ പൗലോ അയ്യപ്പ കൊയ് ലോ , സഖാവ് എന്നീ സിനിമകളുടെ സംവിധായകനാണ് സിദ്ധാർത്ഥ ശിവ. നവഗാതനായ മനു അശോക് സംവിധാനം ചെയ്യുന്ന ഉയിരൈ എന്ന സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനിലാണ് പാർവതി. ആസിഫ് അലിയും ടൊവിനോയുമാണ് നായകന്മാർ. ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസിലും പാർവതി അഭിനയിക്കുന്നുണ്ട്. കോഴിക്കോട് ഇതിന്റെ ചിത്രീകരണം ആരംഭിച്ചു.