ദേശീയ പതാക
ഇന്ത്യയുടെ ത്രിവർണപതാക ഭരണഘടനാ നിർമ്മാണ സമിതി 1947 ജൂലായ് 22 ന് അംഗീകരിച്ചു. ആന്ധ്രാ സ്വദേശി പിംഗലി വെങ്കയ്യയാണ് പതാകയുടെ ശില്പി. മുകളിൽ കുങ്കുമം, നടുക്ക് വെള്ള, താഴെ പച്ച എന്നിങ്ങനെയാണ് പതാകയിലെ നിറങ്ങൾ. ദീർഘചതുരാകൃതി. നീളവും വീതിയും തമ്മിലുള്ള അനുപാതം 3ഃ2 ആണ്. നടുക്ക് നാവികനീല നിറമുള്ള 24 ആരക്കാലുകളുള്ള അശോക ചക്രമുണ്ട്. സാരാനാഥിലെ അശോക സ്തംഭത്തിൽ നിന്നാണ് അശോക ചക്രം സ്വീകരിച്ചിരിക്കുന്നത്. ധർമ്മചക്രം എന്നും ഇത് അറിയപ്പെടുന്നു. ഖാദി തുണി കൊണ്ടുവേണം ദേശീയ പതാകനിർമ്മിക്കാൻ. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല കർണാടകത്തിലെ ഹൂബ്ളിയിലാണ്.
ദേശീയ മുദ്ര
1950 ജനുവരി 26 ന് ദേശീയമുദ്ര ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
ശ്രീബുദ്ധൻ ആദ്യമായി സാരോപദേശം നൽകിയ സാരാനാഥിൽ അശോക ചക്രവർത്തി പണിത സ്തൂപത്തിൽ നിന്ന് പകർത്തിയതാണ് ഈ മുദ്ര.
ധർമ്മചക്രം പതിച്ച പീഠത്തിൽ ഒന്നിനോടൊന്നു പുറം തിരിഞ്ഞു നിൽക്കുന്ന നാലു സിംഹങ്ങളാണ് ദേശീയമുദ്രയിൽ. നാലാമത്തെ സിംഹം ദൃശ്യമല്ല.
ദേശീയ മൃഗം
കടുവയാണ് ദേശീയമൃഗം. കടുവകളെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് 1973 ഏപ്രിൽ മുതൽ നടപ്പാക്കിയതാണ് പ്രോജക്ട് ടൈഗർ. 1972 വരെ സിംഹമായിരുന്നു ദേശീയ മൃഗം. ഇന്ത്യൻ വൈൽസ് ലൈഫ് ബോർഡാണ് ആ വർഷം കടുവയ്ക്കു ഈ പദവി നൽകിയത്.
ദേശീയ പക്ഷി
1963ൽ മയിൽ ദേശീയ പക്ഷിയായി അംഗീകരിക്കപ്പെട്ടു.
കേരളത്തിൽ ആദ്യത്തെ മയിൽ സംരക്ഷണ കേന്ദ്രം ചൂലന്നൂരിലാണ്.
ദേശീയ വൃക്ഷം
പേരാലാണ് ദേശീയവൃക്ഷം
ദേശീയ നദി
ഗംഗയാണ് ദേശീയനദി. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയാണ്. 2510 കിലോമീറ്റർ നീളമുണ്ട്. ഹിമാലയത്തിലെ ഗംഗോത്രി മഞ്ഞ പാളികളിലാണ് ഉത്ഭവം.ബംഗ്ളാദേശിലെ സുന്ദർബൻ ഡെൽറ്റയിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.
ദേശീയ പുഷ്പം
താമരയാണ് ഇന്ത്യയുടെ ദേശീയ പുഷ്പം
വിയറ്റ്നാമിന്റെ ദേശീയപുഷ്പവും താമരയാണ്.