kollam-bypass

നാൽപ്പത്തിയേഴ് വർഷങ്ങൾക്ക് മുൻപ് 1972 ലാണ് കൊല്ലം ബൈപ്പാസ് എന്ന ആശയം ആദ്യമായി ഉടലെടുക്കുന്നത്. ഈ പദ്ധതി ഉദ്ഘാടനം ചെയ്യുന്ന ഇന്ന് കേരളത്തെ സംബന്ധിച്ച് സുദിനമാണെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം അഭിപ്രായപ്പെട്ടു. നാൽപ്പത്തിയേഴ് വർഷം മുൻപ് ആരംഭിച്ച പദ്ധതിയാണ് ഇന്ന് യാഥാർത്ഥ്യമാവുന്നത്. കേന്ദ്രത്തിലും കേരളത്തിലും മാറി മാറി വന്ന സർക്കാരുകറുകൾക്ക് ഈ പദ്ധതി ഇത് വരെ പൂർത്തിയാക്കാനായില്ല പെട്ടിയിൽ പൂട്ടി വച്ചിരുന്ന ഈ പദ്ധതി പൊടി തട്ടി എടുക്കുന്നത് എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ്. കേന്ദ്ര സർക്കാരും കേരള സർക്കാരും 176 കോടി രൂപ മുടക്കിയ 13.141 കിമി ദൂരമുള്ള 352 കോടി രൂപയുടെ കൊല്ലം ബൈ പാസിന്റെ പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് 2015 മെയ് മാസമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നു. കൊല്ലം നഗരത്തിന്റെ ഗതാഗതകുരുക്ക് ഒഴിവാക്കി ദൂര യാത്രക്കാർക്ക് യാത്ര നടത്തുവാൻ സഹായകരമാകും ഈ ബൈപ്പാസെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ജനുവരി 15, 2019 കേരളത്തെ സംബന്ധിച്ചെടത്തോളം ഒരു സുദിനമാണ്. 47 വർഷം മുൻപ് ആരംഭിച്ച കൊല്ലം ബൈ പാസ് പദ്ധതി ഇന്ന് യാഥാർഥ്യമാവുകയാണ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൊല്ലത്തിന്റെയും കേരളത്തിന്റെയും ചിരകാല അഭിലാഷമായ കൊല്ലം ബൈ പാസ് ഉദ്ഘാടനം ചെയ്യും. 1972 ൽ കൊണ്ടുവന്ന ഈ ആശയം പൂർത്തീകരിക്കാൻ കേന്ദ്രത്തിലും കേരളത്തിലും മാറി മാറി വന്ന സർക്കാരുകറുകൾക്ക് സാധിച്ചില്ല എന്ന കാര്യം അദ്ഭുതം ഉളവാക്കുന്നു. കേന്ദ്ര സർക്കാരും കേരള സർക്കാരും 176 കോടി രൂപ മുടക്കിയ 13.141 കിമി ദൂരമുള്ള 352 കോടി രൂപയുടെ കൊല്ലം ബൈ പാസിന്റെ പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് 2015 മെയ് മാസമാണ്. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് പെട്ടിയിൽ പൂട്ടി വച്ചിരുന്ന ഈ പദ്ധതി പൊടി തട്ടി എടുക്കുന്നതും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും. 1993 ലും 1999 ലും വളരെ ചെറിയ ദൂരം റോഡ് നിർമാണം ഒഴിച്ചാൽ ഒരു നിർമാണ പ്രവർത്തനവും കൊല്ലം ബൈ പാസിന്റെ പേരിൽ നടന്നിട്ടില്ല. മേവാരം മുതൽ കാവനാട് വരെ നീളുന്ന ഈ റോഡ് കൊല്ലം നഗരത്തിന്റെ ഗതാഗതകുരുക്ക് ഒഴിവാക്കി ദൂര യാത്രക്കാർക്ക് യാത്ര നടത്തുവാൻ സഹായകരമാകും.