india-australia

അഡ്‌‌ലെ‌യ്ഡ്: അഡ്‌‌ലെ‌‌യ്ഡ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസീസിന് നാലാം വിക്കറ്റും നഷ്‌ടം. 22 ഓവർ പൂർത്തിയാകുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് എന്ന നിലയിലാണ് ആതിഥേയർ. 22 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 20 റൺസെടുത്ത ഹാൻഡ്സ്കോംബിനെ രവീന്ദ്ര ജഡേയുടെ പന്തിലാണ് മഹേന്ദ്ര സിംഗ് ധോണി സ്റ്റംപു ചെയ്‌ത് പുറത്താക്കിയത്.

ഷോൺ മാർഷ് (77), മാർക്കസ് സ്റ്റോയ്‌നിസ് (17) എന്നിവരാണ് ക്രീസിൽ. നാലാം വിക്കറ്റിൽ മാർഷ്–ഹാൻഡ്സ്കോംബ് സഖ്യം 22 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഓപ്പണർമാരായ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (19 പന്തിൽ ആറ്), അലക്‌സ് കാറെ (27 പന്തിൽ 18) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ആറ് റൺസിനിടെ നഷ്ടമാക്കിയ രണ്ടു വിക്കറ്റുകളാണ് അവരുടെ തുടക്കം തകർച്ചയിലാക്കിയത്. തുടർച്ചയായ രണ്ടാം മൽസരത്തിലും രണ്ടക്കം കടക്കുന്നതിൽ പരാജയപ്പെട്ട ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് ആദ്യം പുറത്തായത്.

ഇന്ന് ജയിച്ചാൽ ആതിഥേയർക്ക് മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര സ്വന്തമാക്കാം. അതേസമയം, മറുവശത്ത് ഇന്ത്യയ്ക്ക് പരമ്പരയിൽ പ്രതീക്ഷ നിലനിറുത്താൻ ഇന്ന് വിജയം അത്യാവശ്യമാണ്. ടെസ്റ്റിൽ ചരിത്ര പരമ്പര നേട്ടം സ്വന്തമാക്കിയതിന്റെ ആത്മ വിശ്വാസത്തിൽ ആദ്യ ഏകദിനത്തിൽ ആസ്ട്രേലിയയെ നേരിട്ട ഇന്ത്യ തുടക്കത്തിലെ തകർച്ചയ്‌ക്ക് ശേഷം രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയുടെയും എം.എസ്.ധോണിയുടെ അർദ്ധ സെഞ്ച്വറിയുടെയും പിൻബലത്തിൽ പൊരുതിനോക്കിയെങ്കിലും ലക്ഷ്യത്തിലെത്താനാകാതെ ഇടറി വീഴുകയായിരുന്നു.