kaumudy-news-headlines

1. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ ഈ മാസം 22 ന് പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. തീരുമാനം, യുവതീ പ്രവേശനം പരിഗണിച്ച ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ ആയതിനാല്‍. പുതിയ തീയതി ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധി കഴിഞ്ഞ് തിരിച്ച് എത്തിയ ശേഷം.

2. യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അമ്പതോളം റിവ്യൂ ഹര്‍ജികളും അഞ്ച് റിട്ട് ഹര്‍ജികളും മറ്റ് കോടതി അലക്ഷ്യ ഹര്‍ജികളുമാണ് സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്. യുവതീ പ്രവേശന വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ച് തന്നെയാവും ഹര്‍ജികള്‍ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്രയ്ക്ക് പകരം നിലവിലെ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയും ബെഞ്ചിലുണ്ടെന്ന മാറ്റം മാത്രമേയുള്ളൂ. ഹര്‍ജി പരിഗണിക്കുന്നത് നീട്ടിയതില്‍ ആശങ്ക ഇല്ലെന്ന് ദേവസ്വം ബോര്‍ഡും വ്യക്തമാക്കി

3. കെ.എസ്.ആര്‍.ടി.സിക്ക് എതിരെ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട കേസില്‍ കെ.എസ്.ആര്‍.ടി.സി വഴുതി കളിക്കുന്നു. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ വിമര്‍ശനം. കെ.എസ.്ആര്‍.ടിസിയില്‍ പുറംവാതില്‍ നിയമനം ഒരു കാരണ വശാലും അംഗീകരിക്കില്ലെന്നും കോടതി

4. സ്ഥിരം കണ്ടക്ടര്‍മാരെ നിയമിച്ചതിന്റെ സ്ഥിതിവിവര കണക്കുകള്‍ കെ.എസ.്ആര്‍.ടി.സി കോടതിയില്‍ സമര്‍പ്പിച്ചു ഹര്‍ജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.

5. ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദനം. പുലര്‍ച്ചെ വീട്ടില്‍ എത്തിയ ഇവരെ അമ്മായി അമ്മ ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്ക് അടിക്കുക ആയിരുന്നു. സുരക്ഷ ഒരുക്കാന്‍ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് കനക ദുര്‍ഗയെ പെരുന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കനക ദുര്‍ഗയും ബിന്ദുവും ചേര്‍ന്ന് ശബരിമല ദര്‍ശനം നടത്തിയത് സുപ്രീംകോടതി യുവതിപ്രവേശന അനുമതിക്ക് വന്ന് 97-ാം ദിവസം. മുന്‍പ് ഒരു തവണ മലകയറാന്‍ ശ്രമിച്ചു എങ്കിലും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ച് ഇറങ്ങുക ആയിരുന്നു

6. കൊല്ലം ബൈപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പോര് തുടരുന്നു. ബൈപ്പാസ് നിലനില്‍ക്കുന്ന പ്രദേശത്തെ ഇടത് എം.എല്‍.എമാര്‍ക്കും നഗരസഭാ മേയര്‍ക്കും വേദിയില്‍ ഇരിപ്പിടം ഇല്ല. കൊല്ലം എം.എല്‍.എ എം. മുകേഷിന് മാത്രമാണ് വേദിയില്‍ ഇരിപ്പിടം ഒരുക്കിയത്. ഇരവിപുരം എം.എല്‍.എ എം. നൗഷാദിനും ചവറ വിജയന്‍ പിള്ളയ്ക്കും പരിപാടിയിലേക്ക് ക്ഷണമില്ല. കൊല്ലം മേയര്‍ വി. രാജേന്ദ്ര ബാബുവിനേയും ഒഴിവാക്കി

7. അതേസമയം, ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍, രാജ്യസഭാംഗങ്ങളായ വി. മുരളീധരന്‍, സുരേഷ് ഗോപി എന്നിവര്‍ക്ക് വേദിയില്‍ ഇരിപ്പിടം നല്‍കിയിട്ടുണ്ട്. വൈകിട്ട് നാലിന് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന മോദി 4.50 ന് ആശ്രാമം മൈതാനത്ത് കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ നടക്കുന്ന എന്‍.ഡി.എ റാലിയെ അഭിസംബോധന ചെയ്ത ശേഷം തിരികെ തലസ്ഥാനത്ത് എത്തി പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങും. പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സുരക്ഷ ശക്തമാക്കി

8. ബൈപ്പാസ് ഉദ്ഘാടനത്തിന് കൊല്ലത്തേയ്ക്ക് പോകുന്ന മോദിയ്ക്ക് ഒപ്പം മുഖ്യന്ത്രിയും ഗവര്‍ണറും അനുഗമിക്കും. വിവാദങ്ങള്‍ക്ക് ഇടയിലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ പൂവണിയുന്നത് ജനങ്ങളുടെ നാലരപതിറ്റാണ്ടു നീണ്ട കാത്തിരിപ്പ്. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ എറണാകുളം ഭാഗത്തേയ്ക്കും തിരിച്ചും വരുന്ന യാത്രക്കാര്‍ക്ക് കൊല്ലം ഠൗണില്‍ കടക്കാതെ ഇനി യാത്ര ചെയ്യാം. മേവറത്തു നിന്ന് തുടങ്ങി കാവനാട് അവസാനിക്കുന്ന ബൈപ്പാസിന്റെ ആകെ നീളം 13 കിലോ മീറ്റര്‍

9. മുനമ്പം വഴിയുള്ള രാജ്യാന്തര മനുഷ്യ കടത്ത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓസ്‌ട്രേലിയന്‍ നിയന്ത്രണത്തിലുള്ള ക്രിസ്തുമസ് ദ്വീപിലേക്ക് ആണ് ഇവര്‍ പോയത് എന്ന് വിവരം. മുനമ്പത്തു നിന്നും കൊടുങ്ങല്ലൂരില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകള്‍ ആണ് മനുഷ്യ കടത്തിനെ കുറിച്ച് സൂചന നല്‍കിയത്. കൊച്ചി തീരത്തു നിന്ന് മത്സ്യ ബന്ധന ബോട്ടില്‍ രണ്ടു ദിവസം മുന്‍പാണ് 42 പേര്‍ ആണ് കൊച്ചി തീരത്തു നിന്നും പുറപ്പെട്ടത്

10. കൊച്ചി വഴി മുന്‍പും മനുഷ്യകടത്ത് നടത്തിയവര്‍ തന്നെ ആണ് ഇപ്പോഴത്തെ രാജ്യാന്തര കുടിയേറ്റത്തിന് പിന്നിലും. തമിഴ്നാട്ടില്‍ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ ആണ് തീരം വിട്ടത് എന്നാണ് റിപ്പോര്‍ട്ട്. നെടുമ്പാശ്ശേരി വിമാന താവളം വഴി ചിലര്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഘത്തില്‍ ഒരു ഗര്‍ഭിണി ഉണ്ടെന്നും ഇവര്‍ ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ എത്തിയിരുന്നതായും വിവരം

11. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള ബി.ജെ.പി തന്ത്രങ്ങള്‍ക്ക് തുടര്‍ച്ച. ഭരണപ്രതിസന്ധിയില്ലെന്ന് കോണ്‍ഗ്രസും ജെ.ഡി.എസും വാദിക്കുമ്പോഴും ആറും എം.എല്‍.എമാര്‍ കൂറ് മാറുമോ എന്ന കാര്യത്തില്‍ ഇപ്പോഴും തുടരുന്നത് അനിശ്ചതിതത്വം. അതേസമയം, മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുംബയിലേയ്ക്ക് പോയത് തന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി

12. അട്ടിമറി നീക്കത്തെ പ്രതിരോധിക്കാന്‍ ബി.ജെ.പി എം.എല്‍.എമാരെ സ്വാധീനിക്കാനും ശ്രമം. കോണ്‍ഗ്രസ് എം.എല്‍.മാര്‍ കാലുവാരിയാല്‍ പകരം ബി.ജെ.പി അംഗങ്ങളെ ഒപ്പം നിറുത്താനുള്ള അനുനയ ചര്‍ച്ചകള്‍ തുടരുന്നു. സര്‍ക്കാര്‍ നീക്കം മുന്നില്‍ കണ്ട് 104 എം.എല്‍.എമാരെ ഡല്‍ഹിയിലെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റി ബി.ജെ.പിയുടെ കരുതല്‍

13. സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബി.ജെ.പി ശ്രമം വിജയിക്കണമെങ്കില്‍ രാജിവയ്പ്പിക്കേണ്ടത് 15 ഭരണപക്ഷ എം.എല്‍.എമാരെ. 118 അംഗങ്ങളുടെ പിന്തുണ സര്‍ക്കാരിന് ഉണ്ടായിരിക്കെ അട്ടിമറി നീക്കം ഫലം കാണില്ലെന്ന് രാഷ്രീയ വിലയിരുത്തല്‍. അതിനിടെ, കോണ്‍ഗ്രസ് എം.എല്‍.എമാരെ വലയിലാക്കാന്‍ ബി.ജെ.പി ഒരു നീക്കവും നടത്തുന്നില്ലെന്ന് ബി.എസ്. യദ്യൂരപ്പ