high-court

കൊച്ചി: സെക്രട്ടറിയേറ്റിന് മുന്നിൽ നിന്നും ഭരണകക്ഷിയുടെ ഫ്‌ളക്‌സ് ബോർഡുകൾ നീക്കം ചെയ്യാത്തതിനെ തുടർന്ന് സർക്കാരിനെ വിമർശിച്ച് ഹെെക്കോടതി. കഴിഞ്ഞ നവംബറിൽ പരസ്യബോർഡുകൾ നീക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ കാര്യക്ഷമമായ നടപടിയുണ്ടാകുന്നില്ലെന്നാരോപിച്ച് സർക്കാരിനെ ഹെക്കോടതി വിമർശിച്ചിരുന്നു. ഹൈക്കോടതിവിധി നടപ്പാക്കാൻ സർക്കാർ സർക്കുലർ ഇറങ്ങിയിട്ടും ഭരിക്കുന്ന പാർട്ടിയുടെ ഉൾപ്പെടെ പുതിയ ഫ്ളെക്സ്ബോർഡുകൾ ഉയരുന്നുണ്ടെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.

30,000-ത്തോളം അനധികൃത ഫ്‌ളെക്‌സ്, പരസ്യബോർഡുകൾ നേരത്തെ നീക്കിയിട്ടുണ്ട്. എങ്കിലും കോടതികൾക്ക്‌ മുന്നിൽപ്പോലും പുതിയ ഫ്‌ളെക്‌സുകൾ വരുന്നു. ഇത്തരത്തിലുള്ള പരിസ്ഥിതിമലിനീകരണം ഒഴിവാക്കി നല്ലരീതിയിൽ ജീവിക്കാൻ പൗരനുള്ള അവകാശത്തിന്റെ ലംഘനമാണതെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.