beauty

ശരീരം പൊതിഞ്ഞ് പൊടിപടലങ്ങളിൽ നിന്നും സൂക്ഷ്മജീവികളിൽ നിന്നും സംരക്ഷണം നൽകുന്നത് ത്വക്കാണ്.എന്നാൽ ഇതിന്റെ സംരക്ഷണത്തിന് കൂടുതൽപേരും ശ്രമിക്കുന്നില്ലെന്നതാണ് വാസ്തവം. ഹോർമോൺ വ്യതിയാനം, ജനിതക കാരണങ്ങൾ , വ്യായാമക്കുറവ് , ഉറക്കമില്ലായിമ , പുകവലി , നിർജീലീകരണം തുടങ്ങി ചർമ്മത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്ന ധാരാളം ഘടകങ്ങൾ ഉണ്ട് .

അവശ്യ പോഷകങ്ങൾ
കൃത്യമായ ഭക്ഷണ നിയന്ത്രണത്തിലൂടെ മാത്രമേ യൗവനം കാത്തുസൂക്ഷിക്കാൻ കഴിയൂ. കാണുന്ന ഭക്ഷണമെല്ലാം വാരിവലിച്ച് കഴിക്കുന്ന ശീലം ഉപേക്ഷിച്ച് ശരീരം ആവശ്യപ്പെടുന്നവ മാത്രം തിരഞ്ഞെടുക്കുക. അതിൽ പച്ചക്കറി, പഴവർഗങ്ങൾ എന്നിവയ്ക്ക് പ്രധാന്യം നൽകുക.

മാംസ്യം
കോശങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകമാണ് മാംസ്യം . മുഴുധാന്യങ്ങൾ, പയർ പരിപ്പ് വർഗങ്ങൾ, നട്സ്,മുട്ട വെള്ള , മത്സ്യം തുടങ്ങിയവ മാംസ്യത്തിന്റെ കലവറയാണ് .

ജീവകം സി
വിറ്റാമിൻ സിയുടെ കുറവുമൂലം പാടുകളും തിളക്കക്കുറവും ഉണ്ടാവുകയും ചർമ്മം ചുളിയുകയും ചെയ്യുന്നു. കുരുമുളക്, ഇലക്കറികൾ,കപ്പയ്ക്ക ,നാരങ്ങാ, തക്കാളി, ഓറഞ്ച് എന്നിവയിലൂടെ വിറ്റാമിൻ സി ലഭിക്കും.

ജീവകം ഇ
അൾട്രാവയലറ്റ് കിരണങ്ങളുടെ ത്രീവ്രത തടയുന്ന ആന്റിഓക്സിഡന്റ് ആയി പ്രവർത്തിക്കും. ബദാം . സൂര്യകാന്തി വിത്തുകൾ , ചീര , മധുരക്കിഴങ്, ഇലക്കറികൾ എന്നിവ ഇവയുടെ പ്രധാന സ്രോതസുകൾ ആണ്.