ലണ്ടൻ: സെക്സി ലുക്കിൽ സന്തോഷമാണ്. പക്ഷേ, വശപ്പിശകാണെന്ന് ആളുകൾ കരുതുന്നതിൽ വിഷമമുണ്ട് - ഇംഗ്ലീഷ് മോഡലും നടിയും ടെലിവിഷൻ താരവുമായ കെല്ലിബ്രൂക്കാണ് അഭിമുഖത്തിൽ ലുക്ക് സ്നേഹം വ്യക്തമാക്കിയത്.
പഠിക്കുന്ന കാലത്ത് തന്റെ ലുക്ക് നിരവധി തവണ പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്ന് കെല്ലി പറയുന്നു. ഇതിന്റെ പേരിൽ അദ്ധ്യാപികമാർ പല തവണ വിളിപ്പിച്ചിട്ടുണ്ട്. അഴകളവുകളിൽ ശ്രദ്ധിക്കണമെന്നായിരുന്നു അവരുടെ ഉപദേശം. പക്ഷേ, എന്താണ് പ്രശ്നമെന്നുമാത്രം വ്യക്തമായില്ല. ആൺകുട്ടികളെല്ലാം അക്കാലത്ത് സുഹൃത്തുക്കളായിരുന്നു. അവരാരും എന്നെ വേണ്ടാത്ത രീതിയിൽ നോക്കിയിട്ടേ ഇല്ല -കെല്ലി പറയുന്നു.
ഇത്രയൊക്കെ പറയുമ്പോഴും അഴകളവുകളുടെ കാര്യത്തിൽ കെല്ലി കാര്യമായി ശ്രദ്ധിക്കുന്നില്ലെന്നതാണ് കാര്യം. അടുത്തിടെ കെല്ലിക്ക് തടികൂടിപ്പോയെന്നുപറഞ്ഞ് ചില ഇൻസ്റ്റാഗ്രാം സുഹൃത്തുക്കൾ പ്രശ്നമുണ്ടാക്കിയിരുന്നു. അരാധകർ മാത്രമല്ല കാമുകൻ പോലും ബലൂൺ എന്നാണ് വിളിച്ചതെന്ന് കെല്ലി പറയുന്നു. തടി കുറയുമ്പോൾ സുന്ദരീ എന്നും കാമുകൻ വിളിക്കുമത്രേ.
ഭക്ഷണപ്രിയം തന്നെയാണ് തടിക്കുള്ള കാരണം. വായ്ക്കുരുചിയുള്ളതൊക്കെ വാരിവലിച്ച് തിന്നും. തടികൂടുമ്പോഴാണ് ബോധമുണ്ടാകുന്നത്. പിന്നെ കുറയ്ക്കാനുള്ള കഠിന പരിശ്രമമാണ്. വിജയിക്കുമ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടും. മുപ്പത്തൊമ്പതുകാരിയായ കെല്ലിക്ക് ലോകത്തെമ്പാടും ആരാധകരുണ്ട്. ഇൻസ്റ്റാഗ്രാമിലും ലക്ഷങ്ങളാണ് ഫോളേവേഴ്സ്. പതിനാറാം വയസിൽ തുടങ്ങിയ മോഡലിംഗ് ഇപ്പോഴും പഴയതുപോലെ തുടരുന്നുണ്ട്. കോടികളാണ് ഇതിലൂടെ മാത്രം ഉണ്ടാക്കുന്നത്.