വാഷിംഗ്ടൺ: അമേരിക്കൻ ഗായികയും നടിയുമായ ജെന്നിഫർലോപ്പസിനെ നല്ലകാര്യങ്ങൾ പഠിപ്പിച്ചതാരാണെന്നറിയുമോ?കാമുകനും അമേരിക്കയിലെ മുൻ ബേസ്ബാൾ താരവുമായ അലക്സ് റോഡ്രിഗ്രസ്. അടുത്തിടെ വെബ്സൈറ്റിനുനൽകിയ അഭിമുഖത്തിലാണ് ജെന്നിഫർ കാമുകന്റെ ഗുണഗണങ്ങൾ വാഴ്ത്തിയത്.
കഴിഞ്ഞ വർഷമാണ് ഇവർ കണ്ടുമുട്ടിയതും അടുപ്പം തുടങ്ങിയതും.നാൽപ്പത്തിമൂന്നുകാരനാണ് അലക്സ്. ജെന്നിഫറിന് നാൽപ്പത്തൊമ്പതും.കാമുകന്റെ ഗുണഗണങ്ങൾ വ്യക്തമായപ്പോൾ പ്രായമൊന്നും പ്രശ്നമായി തോന്നിയില്ല. പ്രോത്സാഹനമാണ് അലക്സിന്റെ ഏറ്റവുംവലിയ ഗുണമെന്നാണ് ജെന്നിഫറിന്റെ അഭിപ്രായം.പോരായ്മകൾ എന്തെങ്കിലും കണ്ടാൽ ചൂണ്ടിക്കാണിക്കും. കളിയാക്കില്ല. പോരായ്മകൾ എങ്ങനെ മറികടക്കാം എന്ന് ഉപദേശിക്കും.അപ്പടി ചെയ്താൽ വിജയം നൂറുശതമാനം ഉറപ്പ്. കാമുകന്റെ മറ്റുചില ഗുണഗണങ്ങളെയും ജെന്നിഫർ വാനോളം പുകഴ്ത്തുന്നുണ്ട്.
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കാമുകൻ സഹായിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഒരു ദുഃഖം ഇല്ലാതാക്കാൻ തനിക്ക് കഴിയുന്നില്ലല്ലോ എന്നതാണ് ജെന്നിഫറിന്റെ വിഷമം.കോളേജിൽ പഠിക്കാനാവാത്തതാണ് അലക്സിന്റെ മാറാ ദുഃഖം. പതിനെട്ടുവയസിനുമുമ്പേ ദേശീയ ടീമിലെത്തി. കൂട്ടുകാർ കോളേജിൽ അടിച്ചുപൊളിക്കുന്ന സമയത്ത് അലക്സ് രാജ്യത്തിനുവേണ്ടി കിരീടങ്ങൾ നേടി. എങ്കിലും മറ്റുള്ളവർ കോളേജ് ജീവിതത്തെപ്പറ്റി പറയുമ്പോൾ അലക്സിന് ആകെ വിഷമമാകുമെന്നാണ് ജെന്നിഫർ പറയുന്നത്.
ജെന്നിഫർ ലോപ്പസ്
ലോക പ്രശസ്തയാണ് ജെലോ എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ജെന്നിഫർ ലോപ്പസ്.സെലിന എന്ന ഗായികയുടെ ജീവചരിത്ര ചിത്രത്തിൽ സെലിനയായി അഭിനയിച്ചതോടെയാണ് പ്രശസ്തയായത്.10 ലക്ഷം അമേരിക്കൻ ഡോളർ പ്രതിഫലം വാങ്ങുന്ന ആദ്യ നടിയാണ് ജെന്നിഫർ. ഇപ്പോഴും കോടികളാണ് വരുമാനം.