ഇസ്ലാമാബാദ്: വാലെന്റൈൻസ് ദിനം 'സഹോദരി ദിന"മായി ആഘോഷിക്കാൻ സർവകലാശാലയുടെ ഉത്തരവ്. പാകിസ്താനിലെ ഫൈസലാബാദ് കാർഷിക സർവകലാശാല വൈസ് ചാൻസലർ സഫർ ഇക്ബാൽ രൺധാവയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആഘോഷത്തിന്റെ ഭാഗമായി പെൺകുട്ടികൾക്ക് സ്കാർഫോ പർദ്ദയോ സമ്മാനമായി നൽകാമെന്നും ഉത്തരവിൽ പറയുന്നു. വാലെന്റൈൻസ് ദിനം ആഘോഷിക്കുന്നത് രാജ്യ താത്പര്യങ്ങൾക്ക് എതിരായതിനാലാണ് ഉത്തരവിറക്കിയെന്നാണ് റിപ്പോർട്ട്.
പാകിസ്താനിൽ എത്രമാത്രം സഹോദരിമാർ സ്നേഹിക്കപ്പെടുന്നവരാണെന്ന് 'സഹോദരി ദിനം"ആഘോഷിക്കപ്പെടുന്നതിലൂടെ ആളുകൾക്ക് മനസിലാകും. ഇത് ലിംഗ ശാക്തീകരണത്തിന്റെ യുഗമാണ്. പാശ്ചാത്യ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ ഏറ്റവും മികച്ച ലിംഗ ശാക്തീകരണവും ജോലിയുമൊക്കെ ഉള്ളത് പാകിസ്ഥാന്റെ സംസ്കാരത്തിലാണെന്നും വിസി പറഞ്ഞു. വാലെന്റൈൻസ് ദിനാഘോത്തിനൊപ്പം പാകിസ്ഥാനിൽ വിവാദങ്ങളുണ്ടാകുന്നത് പതിവാണ്. 2017ലും 2018 ലും വാലെന്റൈൻസ് ദിനാഘോഷങ്ങൾക്ക് ഇസ്ലാമാബാദ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരുന്നു.