road-accident

പൊതുനിരത്തിൽ വാഹനാപകടത്തിൽ പെടുന്നവർക്ക് വേഗത്തിൽ വൈദ്യ സഹായം ലഭിക്കേണ്ടത് വളരെ ആവശ്യമാണ്. വൈകുന്ന ഓരോ മിനിട്ടിലും അപകട സാദ്ധ്യത കൂടുകയും ചെയ്യും. എന്നാൽ പലപ്പോഴും അപകടത്തിൽ പെടുന്നവരെ ആശുപത്രിയിലെത്തിക്കാൻ പൊതുജനം മടികാണിക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു ബൈക്ക് അപകടത്തിൽപെട്ടയാളുമായി ആശുപത്രിയിലേക്ക് പോയ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായിരിക്കുകയാണ്. ആശുപത്രിയിൽ പോകുവാനായി നിരവധി വാഹനങ്ങൾ കൈകാണിച്ചിട്ടും നിർത്താതെ പോയെന്നും ഒടുവിൽ ആലപ്പുഴ എം.പി. കെ.സി വേണുഗോപാലിന്റെ വാഹനത്തിൽ യുവാവിനെ ആശുപത്രിയിൽ കൊണ്ട് പോയ സംഭവമാണ് ജ്യോതിഷ് എന്ന യുവാവ് വിവരിക്കുന്നത്. ആശുപത്രിയിലെത്തിച്ചിട്ടും പലതവണ പരിക്കേറ്റയാളുടെ ആരോഗ്യവിവരം അറിയാൻ എം.പി.യുടെ പി.എ വിളിച്ചു. ആ വലിയ മനസിന് നന്ദി പറഞ്ഞാണ് ജ്യോതിഷ് ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയിരിക്കുന്നത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്റ്റിക്കർ കട്ടിങ് കടയിൽ രാവിലെ നിൽക്കുമ്പോഴാണ് .എന്തോ ഒരു വലിയ ശബ്ദം കേൾക്കുന്നത് . പെട്ടന്ന് തന്നെ മനസിലായി ആക്സിഡന്റ് ആണെന്ന് .ഓടിച്ചെന്നു നോക്കുമ്പോൾ സ്‌കൂട്ടർ ഓടിച്ചിരുന്ന ആൾ പെട്ടന്ന് തന്നെ എഴുനേറ്റു .ബൈക്ക് യാത്രക്കാരനായ ഒരു ചെറുപ്പക്കാരൻ ദൂരെ ഒരു പോസ്റ്റിനു ചുവട്ടിൽ കിടക്കുന്നു ഞങ്ങൾ ഓടിച്ചെന്നു .പുറമെ പരിക്കുകൾ ഒന്നും കാണാനില്ല . അവന്റെ ബോധം മറയുന്നുണ്ടായിരുന്നു . പെട്ടന്ന് തന്നെ ആംബുലൻസിനു വിളിച്ചു .ഒരു സ്ത്രീ അവന്റെ പൾസ് നോക്കുന്നുണ്ടായിരുന്നു . 'എത്രയും വേഗം ആശുപത്രിയിൽ കൊണ്ട് പോ. ഒരു ചെറുപ്പക്കാരനല്ലേ ' എന്നവർ ഉച്ചത്തിൽ പറഞ്ഞു .ഒന്ന് രണ്ടു വണ്ടി കൈ കാണിച്ചു അത് നിർത്തിയില്ല .അത് വഴി വന്ന ഒരു വണ്ടി പെട്ടന്ന് നിർത്തി. ഞങ്ങൾ അ വണ്ടിയിൽ അവനെ കയറ്റി നേരെ ഗ ങ ഇ ഹോസ്പിറ്റലിൽ എത്തിച്ചു .മുന്നിലിരുന്ന ആൾ എന്നോട് ആചെറുപ്പകാരനെ പറ്റി എന്നോട് ചോദിക്കുന്നുണ്ടായിരുന്നു . എനിക്ക് അറിയില്ലെന്നും അപകടം കണ്ടു ഓടി വന്നതാണെന്നും പറഞ്ഞു . ആശുപത്രിയിൽ ചെന്നപ്പോൾ ആണ് മുന്നിലിരിക്കുന്ന ആൾ നമ്മുടെ എം പി. കെ സി വേണുഗോപാൽ ആണെന്ന് മനസിലായത് .പെട്ടന്ന് തന്നെ ഫസ്റ്റ് എയിഡ് കൊടുക്കാൻ തുടങ്ങി . ആ യുവാവിന്റെ ഫോണിൽ നിന്ന് ഒന്ന് രണ്ടു സുഹൃത്തുക്കളെ വിളിച്ചു കാര്യം പറഞ്ഞു . അദ്ദേഹം വെയിറ്റ് ചെയ്തു .ഡ്യൂട്ടി ഡോക്ടറുടെ സംസാരിച്ചതിൽ നിന്നും മനസായിലായി വലിയ പ്രശ്നങ്ങൾ ഇല്ല .മുട്ടിനു എന്തോ സാരമായ പരിക്ക് ഉണ്ടെന്നും .ഓർത്തോയെ കാണിക്കണമെന്നും ഇവിടെ അതിനുള്ള സൗകര്യം ഇല്ലെന്നും പറഞ്ഞു. ഉടനെ തന്നെ അദ്ദേഹത്തിന്റെ പി എ .വണ്ടാനം മെഡിക്കൽ വിളിച്ചു കാര്യങ്ങൾ ഉറപ്പാക്കി .പെട്ടന്ന് തന്നെ വണ്ടാനത്തേക്കു കൊണ്ട് പോകാൻ പറഞ്ഞു . കൂട്ടുകാരും സ്വന്തക്കാരായും വരാൻ താമസിക്കുന്നത് കൊണ്ട് .ഞാൻ തന്നെ അതിൽ കയറി .പി എ എന്റെ ഫോൺ നമ്പർ വാങ്ങി .ഞങ്ങൾ തടത്തിലാല് വഴി ആംബുലൻസ് വിട്ടു അവിടെ വെച്ച് അവരുടെ സ്വന്തക്കാരെ ഏല്പിച്ചു വിടാൻ വേണ്ടി അവരെ ഫോൺ ചെയ്തു അവിടെ നിർത്തിച്ചു . തടത്തിലാല് വെച്ച് അവരെ ഏല്പിച്ചു വിട്ടു .ഞാൻ പതിവ് പോലെ നമ്മുടെ കാര്യങ്ങൾക്കായി ഓടാൻ തുടങ്ങി .ഉച്ചകഴിഞ്ഞപ്പോൾ ഒരു ഫോൺ കാൾ.എം പി യുടെ പി .എ . ഞാൻ കാര്യങ്ങൾ പറഞ്ഞു .എന്നോട് പറഞ്ഞു പയ്യനെ വിളിച്ചു കാര്യങ്ങൾ എല്ലാം ചോദിക്കണം എന്ന് . എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാനും പറഞ്ഞു .ഞാൻ അത് വലിയ കാര്യം ആക്കിയില്ല .ഒരു ജനപ്രതിനിധി എന്ന നിലയിൽ സ്വഭാവികം .പക്ഷെ ഇ സമയം വരെ അദ്ദേഹം പലതവണ വിളിച്ചു കാര്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു .ഇത്രയും തിരക്കുണ്ടെങ്കിലും അവരും സമയം കണ്ടെത്തുന്നുണ്ട് .എല്ലാത്തിനും .ആ നല്ല മനസിന് ഒരായിരം നന്ദി ...