sss

കല്യാണം കഴിക്കാൻ വിസമ്മതിച്ച മകൾക്ക് രക്ഷകർത്താക്കൾ നൽകിയ പണിയാണ് ഓ മൈ ഗോഡിന്റെ പുതിയ എപ്പിസോഡിൽ പ്രേക്ഷകർക്ക് സമ്മാനിച്ചത്.കൊല്ലം സ്വദേശിയായ പെൺകുട്ടിയും സഹോദരിയും തിരുവനന്തപുരത്തേയ്ക്ക് വണ്ടി കയറുമ്പോൾ മറ്റൊരു കുട്ടി തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് കാത്തു നിന്നു. യൂണിവേഴ്സിറ്റിയിൽ ഒരു ആവശ്യത്തിന് എന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം തിരുവനന്തപുരത്ത് വച്ചാണ് കല്യാണക്കാര്യം പറയുന്നത്.

പയ്യന്റെ വയസായ അമ്മാവൻ ഗൾഫിലേയ്ക്ക് പോവുകയാണെന്ന് വീട്ടുകാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ചെറുക്കന്റെ ബന്ധുവീട്ടിലേയ്ക്ക് പോവുകയായിരുന്നു. അവിടെ എത്തുന്നതും അമ്മാവൻന്മാർ പെണ്ണിനെ ഭ്രാന്ത് പിടിപ്പിക്കുന്നതുമാണ് ക്ലൈമാക്സ്.