അഡ്‌ലെയ്ഡ്: ഓസീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് ജയം. ആസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയം നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി. വിരാട് കൊഹ്‌ലിയുടെ സെഞ്ച്വറിയിലൂടെ (112 പന്തിൽ 104) 49.2 ഓവറിൽ ഇന്ത്യ വിജയം സ്വന്തമാക്കി. മുൻ ക്യാപ്റ്റൻ എം.എസ് ധോണിയുടെ (54 പന്തിൽ 55 ) ഇന്നിംഗ്സും നിർണായകമായി. കൊഹ്‌ലിക്ക് പുറമെ ശിഖർ ധവാൻ (28 പന്തിൽ 32), രോഹിത് ശർമ (52 പന്തിൽ 43), അമ്പാടി റായുഡു (24) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്‌ടമായത്. ദിനേശ് കാർത്തിക് ( 14പന്തി. 25) പുറത്താവാതെ നിന്നു.
കൊഹ്‌ലിയുടെ 39ാം ഏകദിന സെഞ്ച്വറിയാണിത്. അഞ്ച് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു കൊഹ്‌ലിയുടെ ഇന്നിംഗ്സ്. ഒന്നാം വിക്കറ്റിൽ ധവാൻ- രോഹിത് സഖ്യം 47 റൺസാണ് കൂട്ടിച്ചേർത്തത്. ധവാന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല. ജേസൺ ബെഹ്‌റൻഡോർഫിന്റെ പന്തിൽ ഉസ്‌മാൻ ഖവാജയ്‌ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
ഓസീസ് ഉയർത്തിയ 299 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഓപണർമാരായ ശിഖർ ധവാൻ (32), രോഹിത് ശർമ്മ(43) എന്നിവരും 24 റൺസെടുത്ത അമ്പാട്ടി റായ്ഡുവുമാണ് പുറത്തായത്. ശേഷം നായകൻ വിരാട് കോഹ്‌ലിയും മഹേന്ദ്ര സിംഗ് ധോണിയും ചേർന്ന് സ്കോർ ഉയർത്തി. നിർണായക മൂന്നാം ഏകദിനം വെള്ളിയാഴ്‌ച നടക്കും.