news

1. വിവാദങ്ങള്‍ക്കിടെ, നാലര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് തിരശീല വീഴുന്നു. കൊല്ലം ബൈപ്പാസ് ഉദ്ഘാടനം അല്‍പ സമയത്തിന് അകം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.04 കിലോമീറ്റര്‍ ദൂരമുള്ള ബൈപ്പാസ് ആണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ നടക്കുന്ന എന്‍.ഡി.എ റാലിയെ അഭിസംബോധന ചെയ്ത ശേഷം തിരികെ തലസ്ഥാനത്ത് എത്തി പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങും


2. അതേസമയം, ബൈപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പോരും തുടരുന്നു. ബൈപ്പാസ് നിലനില്‍ക്കുന്ന പ്രദേശത്തെ ഇടത് എം.എല്‍.എമാര്‍ക്കും നഗരസഭാ മേയര്‍ക്കും വേദിയില്‍ ഇരിപ്പിടം ഇല്ല. കൊല്ലം എം.എല്‍.എ എം. മുകേഷിന് മാത്രമാണ് വേദിയില്‍ ഇരിപ്പിടം ഒരുക്കിയത്. ഇരവിപുരം എം.എല്‍.എ എം. നൗഷാദിനും ചവറ വിജയന്‍ പിള്ളയ്ക്കും പരിപാടിയിലേക്ക് ക്ഷണമില്ല. കൊല്ലം മേയര്‍ വി. രാജേന്ദ്ര ബാബുവിനേയും ഒഴിവാക്കി

3. അതിനിടെ, ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍, രാജ്യസഭാംഗങ്ങളായ വി. മുരളീധരന്‍, സുരേഷ് ഗോപി എന്നിവര്‍ക്ക് വേദിയില്‍ ഉണ്ട്.

4. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. സ്വതന്ത്ര എം.എല്‍.എമാരായ ആര്‍. ശങ്കറും എച്ച്. നാഗേഷും കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുംബയില്‍ തുടരുക ആണ്. സംസ്ഥാനത്ത് ബി.ജെ.പി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന ്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. പ്രശ്നപരിഹാരത്തിന് ബംഗളൂരുവില്‍ എത്തിയ കെ.സി വേണുഗോപാല്‍ നേതാക്കളുമായി ചര്‍ച്ച നടത്തി

5. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭീഷണി ഇല്ല. രണ്ട് എം.എല്‍.എമാരുടെ പിന്മാറ്റം സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കില്ല എന്നും പ്രതികരണം. ബി.ജെ.പി അധികാരവും പണവും ഉപയോഗിച്ച് എം.എല്‍.എമാരെ സ്വാധീനിക്കുന്നതായി ഉപമുഖ്യമന്ത്രി ജി. പരമേശ്വര. മുംബയില്‍ തങ്ങുന്ന എം.എല്‍.എമാരെ തിരികെ എത്തിക്കാന്‍ തീവ്ര ശ്രമം. ഏഴ് എം.എല്‍.എമാരെ കൂടി ബി.ജെ.പി പാളയത്തില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്

6. നിലവില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് 120 എം.എല്‍.എമാരുടെ പിന്തുണ ആണ് ഉണ്ടായിരുന്നത്. രണ്ടുപേര്‍ പിന്തുണ പിന്‍വലിച്ചതോടെ ഇത് 118 ആയി. 224 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 അംഗങ്ങളുടെ പിന്തുണ. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യം സര്‍ക്കാരിന് ഇല്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി

7. മുനമ്പം ഹാര്‍ബര്‍ വഴി അനധികൃതമായി ഓസ്‌ട്രേലിയയിലേക്ക് എത്തിക്കാന്‍ മനുഷ്യക്കടത്ത് മാഫിയ ഈടാക്കുന്നത് ആളൊന്നിന് പത്ത് ലക്ഷം രൂപ വരെ എന്ന് കേരള കൗമുദി ഫ്ളാഷ് എക്സ്‌കളൂസീവ്. മനുഷ്യക്കടത്തിന് പിന്നില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയ സംഘം. കടല്‍ കടത്തുന്നത് ഒരു ബോട്ടില്‍ 40 മുതല്‍ 70 പേരെ വരെ കുത്തിനിറച്ച്.

8. കഴിഞ്ഞ 13 വര്‍ഷത്തിനിടെ മുനമ്പം ഹാര്‍ബര്‍ വഴി നിരവധി തവണ മനുഷ്യക്കടത്ത് നടന്നിട്ടുണ്ട്. സംഘത്തിന്റെ പ്രവര്‍ത്തനം മലയാളികളെ ഒഴിവാക്കി തമിഴ്നാട്, ആന്ധ്ര, ശ്രീലങ്ക സ്വദേശികളെ ലക്ഷ്യമിട്ട്. മാഫിയ മുതല്‍ എടുക്കുന്നത് മുനമ്പം ഹാര്‍ബറിലും പരിസരത്തും പൊലീസ് പരിശോധന വിരളമായ അവസരം. ബോട്ടിന്റെ അടിത്തട്ടില്‍ ഇരുത്തിയാണ് ആളുകളെ കടത്തുന്നത്. പലപ്രദേശങ്ങളില്‍ നിന്നുള്ളവരെ മനുഷ്യക്കടത്ത് സംഘം കൊച്ചിയില്‍ എത്തിക്കുന്നത് വിവിധ മാര്‍ഗങ്ങളിലൂടെ എന്നും റിപ്പോര്‍ട്ട്

9. ചെറായിയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയത് 15 കുടുംബങ്ങള്‍ എന്നാണ് പൊലീസ് കണ്ടെത്തല്‍. ഓസ്‌ട്രേലിയന്‍ നിയന്ത്രണത്തിലുള്ള ക്രിസ്തുമസ് ദ്വീപിലേക്ക് ആണ് ഇവര്‍ പോയത് എന്നാണ് വിവരം. മുനമ്പത്തു നിന്നും കൊടുങ്ങല്ലൂരില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകള്‍ ആണ് മനുഷ്യ കടത്തിനെ കുറിച്ച് സൂചന നല്‍കിയത്. കൊച്ചി തീരത്തു നിന്ന് മത്സ്യ ബന്ധന ബോട്ടില്‍ രണ്ടു ദിവസം മുന്‍പാണ് 42 പേര്‍ ആണ് കൊച്ചി തീരത്തു നിന്നും പുറപ്പെട്ടത്

10. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. സര്‍ക്കാരിന് രഹസ്യ അജണ്ട ഇല്ല. ബിന്ദുവും കനക ദുര്‍ഗയും വന്നത് കോടതി വിധിയുടെ അടിസ്ഥാനത്തില്‍. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്നും കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം

11. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ ഈ മാസം 22 ന് പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെ ആണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. യുവതീ പ്രവേശനം പരിഗണിച്ച ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധി കഴിഞ്ഞ് തിരിച്ച് എത്തിയ ശേഷം മാത്രമേ കേസില്‍ വാദം കേള്‍ക്കുകയുള്ളൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കുക ആയിരുന്നു

12. യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അമ്പതോളം റിവ്യൂ ഹര്‍ജികളും അഞ്ച് റിട്ട് ഹര്‍ജികളും മറ്റ് കോടതി അലക്ഷ്യ ഹര്‍ജികളുമാണ് സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്. യുവതീ പ്രവേശന വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ച് തന്നെയാവും ഹര്‍ജികള്‍ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്രയ്ക്ക് പകരം നിലവിലെ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയും ബെഞ്ചിലുണ്ടെന്ന മാറ്റം മാത്രമേയുള്ളൂ. ഹര്‍ജി പരിഗണിക്കുന്നത് നീട്ടിയതില്‍ ആശങ്ക ഇല്ലെന്ന് ദേവസ്വം ബോര്‍ഡും വ്യക്തമാക്കി