കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്‌ഘാടന വേദിയിൽ പ്രകോപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗത്തിനിടെ കാണികളിൽ നിന്ന് ശരണം വിളിയും ആരവവും ഉയർന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രി സംസാരിക്കാനായി വേദിയിൽ എത്തിപ്പോഴായിരുന്നു ജനക്കൂട്ടം വലിയ കരഘോഷത്തോടെ ഇളകിമറിഞ്ഞത്.
പരിപാടിയിൽ അച്ചടക്കം പാലിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി എന്തും കാണിക്കാൻ ഉള്ള വേദിയല്ല ഇതെന്നും വ്യക്തമാക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലുള്ളപ്പോൾ തന്നെയായിരുന്നു കാണികളോടുള്ള മുഖ്യമന്ത്രിയുടെ ശാസന.