moon

ബീജിംഗ്: ശാസ്ത്രലോകത്തിന് അഭിമാനമായി ചെെന ചന്ദ്രനിൽ വിത്ത് മുളപ്പിച്ചു. ചെെനയുടെ ചന്ദ്ര ദൗത്യത്തിൽ ചാങ് ഇ​- 4 ന്റെ പേടകത്തിൽ കൊണ്ടുപോയ വിത്താണ് ചന്ദ്രനിൽ മുളപ്പിച്ചതെന്ന് ചെെനീസ് നാഷണൽ സ്പേസ് അഡിമിനിസ്ട്രഷൻ വ്യക്തമാക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തിൽ നടക്കുന്ന ആദ്യ ബയോളജിക്കൽ പ്രവർത്തനമാണ് വിത്ത് മുളപ്പിച്ചതിലൂടെ നേടിയതെന്ന് ശാസ്ത്രലോകം അവകാശപ്പെടുന്നു.

ജനുവരി 4 നാണ് ചെെനയുടെ ചാംഗ് ഇ 4 ചന്ദ്രന്റെ ഉപരിതലത്തിൽ എത്തിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ എയ്ത്കെൻ ബേസിലാണ് ചെെനയുടെ പര്യവേഷണ വാഹനം ഗവേഷണം നടത്തുക. ചന്ദ്രന്റെ ഇരുണ്ട പ്രദേശത്തേക്ക് നടത്തുന്ന ആദ്യ ദൗത്യമാണ് ചാംഗ് ഇ 4. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെടി വളരുന്നുണ്ടെങ്കിലും കൃത്രിമമായ ജെെവിക വ്യവസ്ഥയിൽ ആദ്യമായാണ് ചന്ദ്രനിൽ വിത്ത് മുളയ്ക്കുന്നത്. ഇത് ഭാവിയിൽ ശാസ്ത്രലോകത്തിന് ഗുണകരമാവുമെന്നാണ് കണക്കുകൂട്ടുന്നത്.

ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ആദ്യമായി ഒരു രാജ്യം തങ്ങളുടെ ഉപഗ്രഹം ഇറക്കുന്നത്. പണ്ട് സോവിയറ്റ് യൂണിയൻ ഇരുണ്ട ഭാഗങ്ങുടെ ഫോട്ടോ എടുത്തിട്ടുണ്ടെങ്കിലും ഇവിടെ ഇറങ്ങാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് ഇതുവരെ ആരും പരീക്ഷണം നടത്താത്ത പ്രദേശം തന്നെ ചെെന തിരഞ്ഞെടുത്തത്. ചന്ദ്രനിലെ സാമ്പിളുകൾ ഭൂമിയിൽ എത്തിക്കാൻ ശേഷിയുള്ള ചാങ് ഇ​-5 ഇടുത്ത വർഷം ചെെന നിക്ഷേപിക്കും.