കൊല്ലം: പ്രമുഖ ഡിജിറ്റൽ ബ്രാൻഡായ മൈജി - മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബിന്റെ കൊല്ലം, കരുനാഗപ്പള്ളി ഷോറൂമുകൾ 19ന് പ്രവർത്തനം ആരംഭിക്കും. കൊല്ലം പള്ളിമുക്ക് മഠത്തിൽ ടവറിലെ ഷോറൂം ഉദ്ഘാടനം രാവിലെ 10.30നും കരുനാഗപ്പള്ളി ഷോറൂം ഉദ്ഘാടനം വൈകിട്ട് നാലിനും ചലച്ചിത്ര താരങ്ങളായ ഉണ്ണി മുകുന്ദൻ, അനു സിത്താരയും ചേർന്ന് നിർവഹിക്കും.

ലോകോത്തര ഡിജിറ്റൽ ഉത്‌പന്നങ്ങളുടെ വിശാലമായ നിരയുമായി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഷോറൂമുകളാണ് കൊല്ലത്തും കരുനാഗപ്പള്ളിയിലും തുറക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ മൈജി ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എ.കെ. ഷാജി, മാർക്കറ്രിംഗ് ജനറൽ മാനേജർ സി.ആർ. അനീഷ്, ഓപ്പറേഷൻസ് ജനറൽ മാനേജർ സി.കെ.വി. നദീർ, സ്‌റ്രേറ്ര് ഹെഡ് മുഹമ്മദ് ജയ്‌സൽ, സെയിൽസ് എ.ജി.എം കെ.കെ. ഫിറോസ് തുടങ്ങിയവരും സംബന്ധിക്കും.

ഉദ്ഘാടന ദിവസം ഷോറൂമുകളിൽ ലാഭം ഈടാക്കില്ല. ഷോറൂം സന്ദർശിക്കുന്നവരിൽ നിന്ന് ഓരോ അഞ്ച് മിനിറ്രിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്‌മാർട് ഫോണും ലഭിക്കും. എല്ലാ പർച്ചേസിനും ഉറപ്പായ സമ്മാനവുമുണ്ട്. 2019ൽ കേരളത്തിലുടനീളം 100 ഷോറൂമുകളും 700 കോടി രൂപയുടെ വിറ്റുവരവുമാണ് മൈജിയുടെ ലക്ഷ്യം.