കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ അഞ്ച് ജുവലറികളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ദീപാവലി ആഘോഷ വേളയിൽ ഉപഭോക്താക്കൾക്ക് സമ്മാനമായി നൽകിയത് 320 കിലോ സ്വർണം. 250 കിലോ സ്വർണ സമ്മാനമായിരുന്നു ഓഫർ. എന്നാൽ, കസ്‌റ്റമർ ബൈയിംഗ് പാറ്രേൺ അനുസരിച്ച് ഇത് 320 കിലോ ആയി ഉയരുകയായിരുന്നു.

കേരളത്തിൽ 143 കിലോ,​ ആന്ധ്ര//തെലങ്കാനയിൽ 62 കിലോ,​ കർണാടകയിൽ 58 കിലോ,​ തമിഴ്‌നാട്ടിൽ 26 കിലോ,​ ഡൽഹി 13 കിലോ,​ മറ്ര് റീജിയണുകളിൽ 17 കിലോ എന്നിങ്ങനെയാണ് സമ്മാനം നൽകിയത്. ഒക്‌ടോബർ 16 മുതൽ നവംബർ 25 വരെയായിരുന്നു ഓഫർ കാലയളവ്. 10,​000 രൂപയ്ക്ക് സ്വർണാഭരണം വാങ്ങുമ്പോൾ ഒരു സ്വർണനാണയവും 10,​000 രൂപയ്‌ക്ക് ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ട് സ്വർണ നാണയവുമായിരുന്നു സമ്മാനം. ഇന്ത്യയിലെയും വിദേശത്തെയും എല്ലാ ഷോറൂമുകളിലും ഓഫർ ലഭ്യമായിരുന്നു.