കൊല്ലം: ത്രിപുരയിൽ സംഭവിച്ചത് കേരളത്തിലും ആവർത്തിക്കുമെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്ന് കൊല്ലം പീരങ്കി മൈതാനത്ത് നടന്ന എൻ.ഡി.എ മഹാസമ്മേളനത്തിൽ നരേന്ദ്രമോദി പറഞ്ഞു.
ബി.ജെ.പിയെ എഴുതിത്തള്ളരുത്. നിങ്ങൾ എത്ര ആക്രമിച്ചാലും ബി.ജെ.പി തിരികെ വരും. ത്രിപുപരയിൽ പൂജ്യത്തിൽ നിന്നാണ് ബി.ജെ.പി സർക്കാർ രൂപീകരിച്ചത്. ത്രിപുരയിൽ സംഭവിച്ചതെന്തോ അത് കേരളത്തിലും സംഭവിക്കുമെന്ന് മോദി അവകാശപ്പെട്ടു. കേരളത്തിൽ എൽ.ഡി.എഫും യു,ഡി.എഫും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. യുവാക്കളെയും പാവങ്ങളെയും ഇരുമുന്നണികളും ഒരുപോലെ അവഗണിക്കുന്നുവെന്ന് നരേന്ദ്രമോദി പറഞ്ഞു.
നാല് വർഷങ്ങൾക്കിടയിൽ ചൈനയെക്കാൾ കൂടുതൽ വിദേശ നിക്ഷേപം ഇന്ത്യയിലെത്തി. മൊബൈൽ ഫോൺ നിർമ്മാണത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായി ഇന്ത്യമാറി. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ സംവിധാനം ആയുഷ്മാൻ ഭാരതിന് സർക്കാർ രൂപം നൽകിയെന്നും 50 കോടി ആളുകൾക്കാണ് ഇതിലൂടെ സുരക്ഷ ഒരുക്കുന്നതെന്നും മോദി പറഞ്ഞു.