നിവിൻ പോളിയെ നായകനാക്കി നടി ഗീതു മോഹൻദാസ് സംവിധാനം ചിത്രമാണ് മൂത്തോൻ. സിനിമയ്ക്ക് ആശംസ നേർന്ന് നടി മഞ്ജു വാര്യർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതതിനെരെ പരിഹസിച്ച് ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്ത്. മൂത്തോൻ സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച രാജീവ്, നിവിൻ പോളി, ഗീതു മോഹൻദാസ് മറ്റ് അണിയറ പ്രവർത്തകർക്കുമാണ് മഞ്ജു വാര്യർ ആശംസ നേർന്നത്. എതിനെയാണ് ട്വിറ്റർ കമെന്റിലൂടെ ശ്രീകുമാർ മേനോൻ പരിഹസിച്ചത്.
'സിനിമയെ പിന്തുണച്ച് ഇത്രയും നേരെത്തെ ട്വീറ്റ് ചെയ്യുന്നു. നല്ല കാര്യം എന്നായിരുന്നു പരിഹാസ രൂപേണയുള്ള ശ്രീകുമാറിന്റെ കമെന്റ്. ഇതിനെതിരെ നിരവധി പേരാണ് സംവിധായകനെതിരെ രംഗത്ത് വന്നത്. ഒടിയൻ സിനിമയുടെ പ്രമോഷന് എല്ലാ പിന്തുണയും മഞ്ജു നൽകിയെന്നും ദുബായിലെ ഗ്ലോബൽ ലോഞ്ചിൽ പങ്കെടുക്കുകയും ചെയ്തിരുന്നു, പിന്നെയെന്തിനാണ് പരിഹസിക്കുന്നതെന്നും മഞ്ജുവിന്റെ ആരാധകൻ ചോദിച്ചു.
ഇതിന് പിന്നാലെ മറ്റൊരു കമന്റുമായി ശ്രീകുമാർ മേനോൻ രംഗത്ത് വന്നു. 'സിനിമാ വ്യവസായത്തിന് മുന്നോട്ട് കുതിക്കാൻ നിങ്ങളെപ്പോലെയുള്ള സൂപ്പർസ്റ്റാറുകളുടെ ഇത്തരത്തിലുള്ള പിന്തുണ വേണം, സൂപ്പർബ്' എന്നായിരുന്നു ആ കമന്റ്. എന്നാൽ ഇതിന് പിന്നാലെ നിരവധി പേർ മഞ്ജുവിന് പിന്തുണയുമായി രംഗത്ത് വന്നു.
ഒടിയൻ സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരും ശ്രീകുമാർ മേനോനും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഒടിയന്റെ പ്രദർശനത്തിന് ശേഷം ചിത്രം നേരിട്ട സെെബർ ആക്രമണങ്ങളിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു പിന്തുണച്ചില്ലെന്ന് ശ്രീകുമാ|ർ മേനോൻ മുൻപ് പരാതി ഉയർത്തിയിരുന്നു.
Wishing dearest Geetu, Rajeev, Nivin and the whole team all the very best!!!! Waiting to watch the movie!!! https://t.co/CwbnCyFXIM https://t.co/S2vTKA07Gh
— Manju Warrier (@themanjuwarrier) January 13, 2019