modi

തൃശൂർ: ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിഷാമിന് കൊച്ചിയിലുള്ള മാതാവിനെ കാണാൻ ഹൈക്കോടതി അനുമതി നൽകി. ഈ മാസം 20 മുതൽ മൂന്നുദിവസത്തേക്കാണ് ഹൈക്കോടതി അനുമതി നൽകിയത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് നിഷാം 20 ന് മാതാവിനെ കാണുന്നതിനായി മുഹമ്മദ് നിഷാം കൊച്ചിയിലെത്തും. മാതാവിനെ അല്ലാതെ മറ്റാരെയും കാണരുതെന്ന ഉപാധിയോടെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.

കൊച്ചി കലൂരിലെ ഫ്ലാറ്റിൽ മാതാവിനോടൊപ്പം ചെലവഴിക്കാനാണ് മുഹമ്മദ് നിഷാമിന് അനുമതി നല്‍കിയിരിക്കുന്നത്. ഈ മാസം 21,22,23 തിയതികളിൽ രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ നിഷാമിന് മാതാവിനൊപ്പം ചെലവഴിക്കാം. അഞ്ച് മണിക്ക് ശേഷം തിരിച്ച് എറണാകുളം സബ് ജയിലിലേക്ക് മടങ്ങണം.

തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരാനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വർഷത്തെ തടവുശിക്ഷയുമാണ് ലഭിച്ചത്.