pic

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള വാണിജ്യാധിഷ്‌ഠിത കയറ്റുമതി ഡിസംബറിൽ വളർന്നത് വെറും 0.34 ശതമാനം. 2,793 കോടി ഡോളറാണ് വരുമാനം. എന്നാൽ, ഇറക്കുമതി 2.44 ശതമാനം ഇടിഞ്ഞത് വ്യാപാരക്കമ്മി കുറയാനിടയാക്കി. 4,100 കോടി ഡോളറിന്റെ ഇറക്കുമതിയാണ് കഴിഞ്ഞമാസം നടന്നത്. ഇതോടെ, വ്യാപാരക്കമ്മി നവംബറിലെ 1,670 കോടി ഡോളറിൽ നിന്ന് പത്തുമാസത്തെ മാസത്തെ താഴ്‌ചയായ 1,308 കോടി ഡോളറിലെത്തി. നടപ്പുവർഷം ഏപ്രിൽ-ഡിസംബറിൽ കയറ്റുമതി 10.18 ശതമാനം വർദ്ധിച്ച് 24,544 കോടി ഡോളറായിട്ടുണ്ട്. ഇറക്കുമതി 12.61 ശതമാനം ഉയർന്ന് 38,665 കോടി ഡോളറിലുമെത്തി.