cpm-

മലപ്പുറം: അക്രമത്തിന് ആഹ്വാനം ചെയ്തുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം വിവാദമായി. സി.പി.എം ഓഫീസ് ആക്രമിച്ചാൽ കണക്ക് തീർത്ത് കൊടുത്തുവിടണമെന്ന് ആഹ്വാനം ചെയ്യുന്ന കോടിയേരിയുടെ പ്രസംഗമാണ് വിവാദമായത്. മലപ്പുറത്ത് സി.പി.എം പ്രതിരോധ സംഗമത്തിലായിരുന്നു കോടിയേരിയുടെ പ്രസംഗം.

'സി.പി.എ ഓഫീസ് ആക്രമിച്ചാൽ കണക്കുതീർത്ത് കൊടുത്ത് വിട്ടേക്ക്. അപ്പോൾ മറ്റൊന്നും ആലോചിക്കേണ്ട,​ എതിരാളികളുടെ ഓഫീസ് അങ്ങോട്ട് ചെന്ന് ആക്രമിക്കരുത്. കണ്ണിൽ കുത്താൻ വരുന്ന ഈച്ചയെ ആട്ടി ഓടിക്കുന്നപോലെയാകണമെന്നും കോടിയേരി പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.