modi-

കൊല്ലം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം ട്വിറ്ററിലും ട്രെൻഡിംഗായി. കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യാൻ കേരളത്തിൽ പ്രധാനമന്ത്രി എത്തിയതിനെ 'അയ്യന്റെ നാട്ടിൽ മോദി' എന്ന ഹാഷ്ടാഗോടെയാണ് ട്വിറ്റർ ഉപഭോക്താക്കൾ സ്വാഗതം ചെയ്തത്. ട്വിറ്ററിൽ ട്രെൻഡിംഗ് ആയിരുന്നു അയ്യന്റെ നാട്ടിൽ മോദി.

വൈകിട്ട് തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി ഹെലികോപ്ടറിലാണ് കൊല്ലത്തെത്തിയത്. കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം നിർവഹിച്ച അദ്ദേഹം എൻ.ഡി.എ സമ്മേളനത്തെയും അഭിസംബോധന ചെയ്തു. തുടർന്ന് തിരുവനന്തപുരത്ത് പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം നരേന്ദ്രമോദി ഡൽഹിയിലേക്ക് മടങ്ങി.