firing

ലഖ്‌നൗ: കേക്കിന് നേരെ തോക്ക് പൊട്ടിച്ചുകൊണ്ട് ഒരു പിറന്നാൾ ആഘോഷം. ഇങ്ങെനെയൊരു വീഡിയോ ആണ് ഇപ്പോ‍ൾ സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിരിക്കുന്നത്. റോഡരികിൽ വച്ച് പിറന്നാളാഘോഷിക്കുന്ന നാല് യുവാക്കളാണ് വീഡിയോയിൽ കാണുന്നത്. യുവാക്കളിലൊരാൾ തോക്കുപയോഗിച്ച് കേക്കിനെ തുരുതുരാ വെടിവയ്ക്കുന്നു.

കേക്ക് മുറിക്കാനാണ് വെടിവയ്ക്കുന്നതെന്ന് കരുതുന്നു. കേക്കിന് മുകളിൽ ഗുജ്ജർ എന്നാണ് എഴുതിയിട്ടുള്ളത്. വീഡിയോയിലുള്ള യുവാക്കൾ ഹിന്ദിയിലാണ് സംസാരിക്കുന്നത്. എന്നാൽ സ്ഥലം എവിടെയാണെന്ന് വ്യക്തമാകുന്നില്ല. എന്നാൽ ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തതെന്ന് സംശയിക്കുന്നു.

ടിക് ടോക് ആപ്പിൽ എടുത്ത വീഡിയോ ശനിയാഴ്ചയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ വീഡിയോയിലെ യുവാക്കൾക്കെതിരെ കടുത്ത വിമ‍ർശനമാണ് ഉയരുന്നത്.

Cutting cake using knife is such a cliched thing. In this video, a youth is seen taking repeated shots at the cake to 'cut' it while others cheer him. The incident is said to have happened in Meerut. pic.twitter.com/DE7yzmOF2V

— Piyush Rai | ‏‎پیوش رائے (@Benarasiyaa) January 12, 2019