thomas-isaac

തിരുവനന്തപുരം: കൊല്ലം ബെെപാസ് ഉദ്ഘാടനത്തിന് കേരളതത്തിലെത്തിയ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വിമർശിച്ച് മന്ത്രി ടി.എം. തോമസ് ഐസക്. ഉത്തരേന്ത്യയിലെ ചെപ്പടി വിദ്യ കേരളത്തിൽ ചെലവാകില്ലെന്നും സന്ദർശനം നനഞ്ഞ പടക്കം മാതിരി ആയിപ്പോയെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ സ്ഥിരതയുള്ള നിലപാടിനെക്കുറിച്ച്‌ മോദി പറയുമ്പോൾ സദസിലിരുന്നവർ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയുടെ ഭാവമായിരിക്കും കൗതുകത്തോടെ വീക്ഷിച്ചിട്ടുണ്ടാവുകയെന്ന് ഐസക് പരിഹസിച്ചു. ഓരോ ദിവസവും ഓരോ നിലപാട് ഇക്കാര്യത്തിൽ മാറ്റിപ്പറഞ്ഞ് പരിഹാസ്യനായ അദ്ദേഹത്തെ വേദിയിരുത്തി ഇത്തരത്തിൽ പ്രസംഗിച്ചത് വലിയ സാഹസമായിപ്പോയെന്നും ഐസക് പറഞ്ഞു.

അതുപോലെ പ്രസംഗം പരിഭാഷപ്പെടുത്തിയ വി. മുരളീധരൻ എം.പിയും 'സ്ഥിരതയുള്ള നിലപാടിന്റെ' കാര്യത്തില്‍ തനതായ സംഭാവന നൽകിയിരുന്നതായി മന്ത്രി പരിഹസിച്ചു. ഇവിടെ സമരരംഗത്തുള്ള അദ്ദേഹമാണല്ലോ, ഭക്തരായ സ്ത്രീകൾ ശബരിമലയിൽ എത്തുന്നതിൽ പ്രശ്നമില്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കുക സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നുമൊക്കെ ദേശീയ ചാനലിൽ ചെന്നിരുന്നു വാദിച്ചതെന്ന് ഐസക് പറയുന്നു.