ന്യുയോർക്ക്: ആലിംഗനം തൊഴിലാക്കി പ്രതിവർഷം 28 ലക്ഷത്തിലധികം രൂപ സമ്പാദിക്കാനൊരുങ്ങുകയാണ് അമേരിക്കൻ യുവതി. ജീവിതത്തിൽ നിരവധി ജോലികൾ സ്വീകരിക്കാമെങ്കിലും ആലിംഗനം തൊഴിലാക്കി വ്യത്യസ്തയാവുകയാണ് റോബിൻ സ്റ്റീൻ എന്ന അമേരിക്കൻ യുവതി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലിയാണ് ഇതെന്ന് യുവതി വ്യക്തമാക്കി. മണിക്കൂറിൽ 6000 രൂപയാണ് ഫീസ് ആലിംഗനത്തിന് ഫീസ് വാങ്ങുന്നത്.
മറ്റുള്ളതിൽ നിന്ന് അപേക്ഷിച്ച് ഈ ജോലി ചെയ്യുമ്പോൾ നിരവധി ഗുണങ്ങൾ ലഭിക്കുന്നു. രണ്ടുപേർ തമ്മിൽ കെട്ടിപ്പിടിക്കുമ്പോൾ അവരുടെ ശരീരം ഓക്സിറ്റോസിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കും. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനിനോടൊപ്പം സന്തോഷം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. ഇത് മനസിലാക്കിയതിന് ശേഷമാണ് ജോലിയോട് താൽപര്യം കൂടിയതെന്നും അവർ പറഞ്ഞു.
ഈ തൊഴിൽ തുടങ്ങിയതിന് ശേഷം നിരവധി പേരാണ് റോബിന്റെ സേവനത്തിനായി സമീപിക്കുന്നത്. മണിക്കൂറിൽ 6000 രൂപയാണ് ഫീസിൽ പ്രതിവർഷം 28 ലക്ഷം രൂപയാണ് സമ്പാദിക്കുന്നത്. ആലിംഗനത്തിന് വരുന്നവരോട് ഒറ്റ നിബന്ധന മാത്രമേ റോബിൻ മുന്നോട്ട് വയ്ക്കുന്നുള്ളു.
പൂർണമായും വസ്ത്രം ധരിച്ചിരിക്കണം.സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരേ പോലെ ഈ സേവനം ലഭ്യമാണ്.