കേന്ദ്രമാനവവിഭശേഷി മന്ത്രാലയത്തിന്റെ കീഴിലെ നവോദയ വിദ്യാലയ സമിതി പ്രിൻസിപ്പൽ, പോസ്റ്റ്ഗ്രാഡ്വേറ്റ് ടീച്ചർ, അസി. കമീഷണർ (അഡ്മിനിസ്ട്രേഷൻ), അസിസ്റ്റന്റ് ആൻഡ് കംപ്യൂട്ടർ ഓപറേറ്റർ (എച്ച്ക്യു/ റീജണൽ ഓഫീസ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിൻസിപ്പൽ 25, അസി. കമ്മിഷണർ (അഡ്മിനിസ്ട്രേഷൻ ഗ്രൂപ്പ് എ) 03, അസിസ്റ്റന്റ്(ഗ്രൂപ്പ് സി) 02, കംപ്യൂട്ടർ ഓപറേറ്റർ(ഗ്രൂപ്പ് സി) 03, പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചർ(ഗ്രൂപ്പ് ബി) 218 (ബയോളജി 16, കെമിസ്ട്രി 25, കൊമേഴ്സ് 21, ഇക്കണോമിക്സ് 37, ജ്യോഗ്രഫി 25, ഹിന്ദി 11, ഹിസ്റ്ററി 21, മാത്സ് 17, ഫിസിക്സ് 34, ഐടി 11) എന്നിങ്ങനെയാണ് ഒഴിവ്.
പ്രിൻസിപ്പൽ യോഗ്യത : 50 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും ബിഎഡും തൊഴിൽപരിചയവും. ഉയർന്ന പ്രായം 50. പോസ്റ്റ്ഗ്രാഡ്വേറ്റ് ടീച്ചർ 50 ശതമാനം മർക്കോടെ ബിരുദാനന്തരബിരുദവും ബിഎഡും അല്ലെങ്കിൽ തത്തുല്യം. ഉയർന്ന പ്രായം 40. അസി.
കമ്മിഷണർ(അഡ്മിനിസ്ട്രേഷൻ) യോഗ്യത: ബിരുദം, സമാന തസ്തികകളിൽ ജോലിചെയ്യണം. ഉയർന്ന പ്രായം 45. അസിസ്റ്റന്റ് യോഗ്യത: ബിരുദം കംപ്യൂട്ടർ ഓപറേഷൻ അറിയണം. ഉയർന്ന പ്രായം 30. കംപ്യൂട്ടർ ഓപറേറ്റർ യോഗ്യത: ബിരുദം, വേർഡ് പ്രോസസിംഗ് ആൻഡ് ഡാറ്റ എൻട്രിയോടെ ഒരുവർഷത്തെ കംപ്യുട്ടർ ഡിപ്ലോമ.ഉയർന്ന പ്രായം 30. യോഗ്യത, തൊഴിൽ പരിചയം, പ്രായം, ഓരോതസ്തികയിലേക്കുമുള്ള പരീക്ഷ എന്നിവ സംബന്ധിച്ച് വിശദവിവരം വെബ്സൈറ്റിൽ.
എഴുത്ത്പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷ മാർച്ചിൽ നടക്കും.കേരളത്തിലെ തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്താകെ 42 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.
അസി. കമ്മിഷണർ (അഡ്മിനിസട്രേഷൻ), പ്രിൻസിപ്പൽ തസ്തികയിൽ എഴുത്ത്പരീക്ഷയുടെ കേന്ദ്രം ഡൽഹിയായിരിക്കും https://www.navodaya.gov.in വഴി ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തിയതി ഫെബ്രുവരി 14.
ബി.ഇ.എം.എല്ലിൽ
ബിഇഎംഎൽ ലിമിറ്റഡിൽ എൻജിനിയർ(ഡിസൈൻ ഗ്രേഡ് രണ്ട്) ഒഴിവുണ്ട്. യോഗ്യത ഡിസൈനിൽ ഒന്നാം ക്ലാസ്സോടെ ബിരുദം, ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക്കും കൂടാതെ ഡിസൈനിൽ കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഡിസൈൻ(ഇൻഡസ്ട്രിയൽ) ബിരുദാനന്തരബിരുദം അഭികാമ്യം. ഉയർന്ന പ്രായം 29. www.bemlindia.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 25 വൈകിട്ട് 5.45. ഓൺലൈനായി അപേക്ഷിച്ചതിന്റെ പകർപ്പ് സഹിതം Manager(HR), BEML Limited, Recruitment Cell, BEML Soudha, No 23/ 1, 4 th Main Road, S R Nagar Bangalore 560027 എന്ന വിലാസത്തിൽ ജനുവരി 31 നകം ലഭിക്കണം.
ബി.ഇ.സി.ഐ.എൽ
ബ്രോഡ്കാസ്റ്റ് എൻജിനിയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. യംഗ് പ്രൊഫഷണൽസ്, ഐടി കൺസൾട്ടന്റ് എന്നിങ്ങനെയാണ് ഒഴിവ്. പ്രായപരിധി :32. വിശദവിവരങ്ങൾക്ക്: www.becil.com. വിലാസം: “To Assistant General Manager (HR),BECIL’s Corporate Office, BECIL Bhawan, C-56/A-17,Sector-62, Noida-201307 (U.P)” . ജനുവരി 31 വരെ അപേക്ഷിക്കാം.
റിസർവ് ബാങ്ക് ഒഫ് ഇന്ത്യ
റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ജൂനിയർ എൻജിനിയർ(സിവിൽ, ഇലക്ട്രിക്കൽ) തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. സിവിൽ 19, ഇലക്ട്രിക്കൽ 09 എന്നിങ്ങനെ 24 ഒഴിവാണുള്ളത്.
www.rbi.org.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 27.
സി.ഡബ്ള്യു.ആർ.ഡി.എം
സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് ജൂനിയർ റിസേർച്ച് ഫെലോ, പ്രോജക്ട് ഫെലോ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി : 36. വിശദവിവരങ്ങൾക്ക്: www.cwrdm.org . വാക് ഇൻ ഇന്റർവ്യൂ: 21 മുതൽ 24 വരെ.
നാഷണൽ കമ്മിഷൻ ഫോർ വിമൺ
കേന്ദ്രസർക്കാർസ്ഥാപനമായ നാഷണൽ കമ്മിഷൻ ഫോർ വിമൺ ജൂനിയർ ടെക്നീഷ്യൻ എക്സ്പേർട്ട് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ന്യൂഡൽഹിയിലാണ് നിയമനം. വിശദവിവരങ്ങൾക്ക്: www.ncw.nic.in അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജനുവരി 23 . വിലാസം:Under Secretary,National Commission for Women,Plot No. 21, Jasola Institutional Area,New Delhi – 110025.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ സീനിയർ എൻജിനിയർ 10, ഡെപ്യൂട്ടി മാനേജർ 02 ഒഴിവുണ്ട്.
യോഗ്യത: ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ അല്ലെങ്കിൽ എംടെക് കമ്യൂണിക്കേഷൻ സിസ്റ്റംസ്/ഇൻഫർമേഷൻ ടെക്നോളജി/ നെറ്റ്വർക്കിംഗ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് Deputy Manager(HR/T&BS/HLS&SCB), Bharat Electronics Ltd, Jalahalli post, Bengaluru - 560013 എന്ന വിലാസത്തിൽ ജനുവരി 27നകം ലഭിക്കണം. വിശദവിവരത്തിന് : www.belindia.com