യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഭോപ്പാൽ മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററിൽ അസി. പ്രൊഫസർ (അനസ്തീഷ്യോളജി) 04, കാർഡിയോളജി 01, സിടിവിഎസ് 02, ഗ്യാസ്ട്രോ മെഡിസിൻ 01, ഗ്യാസ്ട്രോ സർജറി 01, നെഫ്രോളജി 01, ന്യൂറോളജി 01, സൈക്യാട്രി 01, പൾമറി മെഡിസിൻ 01, സർജിക്കൽ ഓങ്കോളജി 01, റേഡിയോളജി 01, യൂറോളജി 01, ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങിൽ എൻജിനിയർ ആൻഡ് ഷിപ്പ് സർവേയർ കം ഡെപ്യൂട്ടി ജനറൽ(ടെക്നിക്കൽ) 01, സെൻട്രൽ വാട്ടർ ബോർഡിൽ സയന്റിസ്റ്റ് ബി (ജൂനിയർ ജിയോ ഫിസിസ്റ്റ്) 03, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഡൽഹി എൻസിടിയിൽ മെഡിക്കൽ ഓഫീസർ (ജനറൽ ഡ്യൂട്ടി) 327, ഛണ്ഡീഗഡ് ഗവ. മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ സീനിയർ ലക്ചറർ(അനസ്തീഷ്യോളജി) 02, ഫോറൻസിക് മെഡിസിൻ 02, ജനറൽ മെഡിസിൻ 01, പീഡിയാട്രിക്സ് 01, ട്യൂബർകുളോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസസ് 01, പത്തോളജി 02, റേഡിയോ ഡയഗ്നോസിസ് 02 എന്നിങ്ങനെയാണ് ഒഴിവ്. http://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി ജനുവരി 31. വിശദവിവരത്തിന് http://www.upsc.gov.in.
വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ മാനേജ്മെന്റ് ട്രെയിനി
രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ മാനേജ്മെന്റ് ട്രെയിനി 77 (ഇലക്ട്രിക്കൽ 20, മെക്കാനിക്കൽ 30, മെറ്റലർ ജി 26) ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ എ ൻ ജിനിയറിങ് ബിരുദം. ഉയർന്ന പ്രായം 27. ഗേറ്റ് 2019 സ്കോറിന്റെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. www.vizagsteel.com വഴി ഓൺ ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 20 വൈകിട്ട് അഞ്ച്.
ഫാക്ടിൽ അപ്രന്റിസ്
ദ ഫെർടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് ടെക്നീഷ്യൻ അപ്രന്റിസ്, ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ അപ്രന്റിസിന് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം.
കെമിക്കൽ 15, കംപ്യൂട്ടർ എൻജിനിയറിങ് 13, സിവിൽ 05, ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് 05, ഇൻസ്ട്രുമെന്റ് ടെക്നോളജി/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജി. 04, മെക്കാനിക്കൽ എൻജി. 10, ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്(ഡിസിപി) 05 എന്നിങ്ങനെ 57 ഒഴിവും ട്രേഡ് അപ്രന്റിസ് ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐക്കാർക്ക് അപേക്ഷിക്കാം.
ഫിറ്റർ 24, മെഷീനിസ്റ്റ് 08, ഇലക്ട്രീഷ്യൻ 15, പ്ലംബർ 04, മെക്കാനിക് മോട്ടോർ വെഹിക്കിൾ 06, കാർപന്റർ 02, മെക്കാനിക്(ഡീസൽ) 04, ഇൻസ്ട്രുമെന്റ് മെക്കാനിക് 12, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) 09, പെയിന്റർ 02, സിഒപിഎ/ ഫ്രന്റ് ഓഫീസ് അസി. 12 എന്നിങ്ങനെ 98 ഒഴിവുമുണ്ട്. ഡിപ്ലോമക്കാർ www.mhrdnats.gov.in എന്ന website ലും ഐടിഐക്കാർ www.ncvtmis.gov.in/www.apprenticeship.gov.in എന്ന website ലും രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.www.fact.co.inവഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 23.
ഭുവനേശ്വർ എ.ഐ.ഐ.എം.എസിൽ
ഭുവനേശ്വർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വിവിധ വകുപ്പുകളിൽ സീനിയർ റസിഡന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
123 ഒഴിവുണ്ട്. അനസ്തീഷ്യോളജി 04, ബയോകെമിസ്ട്രി 02, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി 07, കാർഡിയോ തൊറാസിക് സർജറി 04, കാർഡിയോളജി 05, ഡെർമറ്റോളജി 04, എൻഡോക്രിനോളജി 06, എഫ്എംടി 01, ഗ്യാസ്ട്രോ എൻട്രോളജി 03, ജനറൽ മെഡിസിൻ 05, ജനറൽ സർജറി 17, മെഡിക്കൽ ഓങ്കോളജി 12, മൈക്രോബയോളജി 01, നെഫ്രോളജി 03, ന്യൂറോളജി 03, ന്യൂറോസർജറി 08, ന്യൂക്ലിയർ മെഡിസിൻ 03, ഒആൻഡ്ജി 01, ഒഫ്താൽമോളജി 01, പീഡിയാട്രിക് ആൻഡ നിയോനാറ്റോളജി 02, പീഡിയാട്രിക് സർജറി 09, റേഡിയോ ഡയഗ്നോസിസ് 05, സർജിക്കൽ ഓങ്കോളജി 07, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി 04, യൂറോളജി 06 എന്നിങ്ങനെയാണ് ഒഴിവ്. കാർഡിയോതൊറാസിക് അനസ്തീഷ്യയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ഒരൊഴിവുണ്ട്. www.aiimsbhubaneswar.edu.in വഴി ജനുവരി 22നകം ഓൺലൈനായി അപേക്ഷിക്കണം.
സഹകരണ ബാങ്കുകളിൽ ഒഴിവുകൾ
സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ സെക്രട്ടറി/അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലാർക്ക്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റാ എൻട്രിഓപ്പറേറ്റർ, ടൈപ്പിസ്റ്റ് തസ്തികകളിൽ 291 ഒഴിവുകളിലേക്ക് സഹകരണ സർവീസ്പരീക്ഷാ ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ബോർഡ് നടത്തുന്ന പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് നൽകുന്ന ലിസ്റ്റിൽ നിന്ന്സ്ഥാപനങ്ങൾ തയാറാക്കുന്ന റാങ്ക് ലിസ്റ്റ്പ്രകാരമായിരിക്കും നിയമനം.
അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30. കൂടുതൽ വിവരങ്ങൾക്ക് www.csebkerala.org