നാവികസേനയുടെ ടെക്നിക്കൽ/ എക്സിക്യുട്ടീവ്/ എൻ.എ.ഐ.സി. ബ്രാഞ്ചുകളിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫീസർമാരാവാൻ എൻജിനിയറിംഗ് ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി ആകെ 102 ഒഴിവുകളുണ്ട്. എൻജിനിയറിംഗ് അവസാനവർഷക്കാർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലനം 2020 ജനുവരിയിൽ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയിൽ ആരംഭിക്കും. വിജ്ഞാപനം നാവികസേനയുടെ www.joinindiannavy.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി ഒന്ന്.
കരസേനയിൽ സ്പെഷ്യൽ എൻട്രി സ്കീം
ഇന്ത്യൻ ആർമിയുടെ എൻസിസി സ്പെഷ്യൽ എൻട്രി സ്കീമിൽ അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലെ്ര്രഫനന്റ് മുതൽ കമ്മീഷൻഡ് ഓഫീസർ വരെ ഉയരാം. യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദം. പ്രായം 19- 25. 2019 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഉയരം പുരുഷന്മാർക്ക് 157.5 സെ.മീ, ഉയരത്തിനനുസരിച്ച തൂക്കം വേണം. സ്ത്രീകൾക്ക് ഉയരം 152 സെ.മീ. തൂക്കം 42 കി. ഗ്രാം. ആകെ 55 ഒഴിവുണ്ട് . www.joinindianarmy.nic.in വഴി ഓൺ ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ഏഴ് .
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ സ്പോർട്സ് ക്വാട്ടയിൽ കോൺസ്റ്റബിൾ (ജിഡി) 63 ഒഴിവുണ്ട്. ആർച്ചറി 02, അക്വാട്ടിക്(സ്വിമ്മിങ്, ഡൈവിങ് ആൻഡ് വാട്ടർപോളോ) 05, അത്ലറ്റിക്സ് 06, ബാസ്കറ്റ് ബോൾ 03, ബോക്സിങ് 03, ഫുട്ബോൾ 03, ജിംനാസ്റ്റിക്സ് 02, ഹാൻഡ്ബോൾ 02, ഹോക്കി 02, ജൂഡോ 02, കബഡി 04, കൊഖൊ 03, തയ്കൊൻഡൊ 04, വുഷു 08, വോളിബോൾ 04, വാട്ടർ സ്പോർട്സ്(കയാക്കിങ്, കാനോയിങ് ആൻഡ് റോവിങ്) 02, വെയിറ്റ് ലിഫ്റ്റിങ് 04, റെസ്ലിംഗ്(ഫ്രീസ്റ്റൈൽ ആൻഡ് ഗ്രീകോ റോമൻ) 04 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത പത്താം ക്ലാസ്സ് ജയിക്കണം. നിഷ്കർഷിക്കുന്ന സ്പോർട്സ് യോഗ്യതയുണ്ടാകണം. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് രണ്ട് പാസ്പോർട്സൈസ് ഫോട്ടോ (ഒന്ന് അപേക്ഷയിലും മറ്റൊന്ന് അഡ്മിറ്റ്കാർഡിലും) ഒട്ടിച്ച്The Commandant, 95 Bn BSF, Bhondsi, Post OfficeBhondsi, Gurugram, Haryana122102 എന്ന വിലാസത്തിൽ ഫെബ്രുവരി അഞ്ചിനകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: bsf.nic.in
സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ
എസ്ബിഐയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. ഡെപ്യൂട്ടി മാനേജർ(സ്റ്റാറ്റിസ്റ്റീഷ്യൻ) 02, പ്രോജക്ട് ഡവലപ്മെന്റ് മാനേജർ (ഡിജിറ്റൽ ഇനിഷ്യേറ്റീവ്സ്) 03, മാനേജർ(സർവീസിങ്‐ ഡിജിറ്റൽ ഇനിഷ്യേറ്റീവ്സ്) 03, മാനേജർ (ബിസിനസ് അനലിസ്റ്റ്/ കസ്റ്റമർ സർവീസ് അനലിസ്റ്റ്) 02, മാനേജർ(ഓൺലൈൻ ഫുൾഫിൽമെന്റ്/ ഇന്റഗ്രേഷൻ ആൻഡ് ജേണീസ്/ സൂപ്പർ സ്റ്റോർ ഫുൾഫിൽമെന്റ്) 03, മാനേജർ (ഡിജിറ്റൽ മാർക്കറ്റിങ്) 04.
ഈ തസ്തികകളിലെല്ലാം സ്ഥിരനിയമനമാണ്. ഹെഡ് (ലീഗൽ) 01, ഡിജിഎം(എൻസിഎൽടി) 01, ഡിജിഎം (ലോ) 01, എക്സിക്യൂട്ടീവ്(ക്രെഡിറ്റ് മോണിറ്ററിങ്) 10, ഹെഡ്(പ്രൊഡക്ട്, ഇൻവസ്റ്റ്മെന്റ് ആൻഡ് റിസർച്ച്) 01. https://www.sbi.co.in/careersഅല്ലെങ്കിൽ https://bank.sbi.careers വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31.
ന്യൂക്ലിയർ പവർകോർപറേഷനിൽ
ന്യൂക്ലിയർ പവർകോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് സ്റ്റൈപൻഡറി ട്രെയിനീസ്/ സയന്റിഫിക് അസി.(കാറ്റഗറി ഒന്ന്) മെക്കാനിക്കൽ 26, ഇലക്ട്രിക്കൽ 17, ഇലക്ട്രോണിക്സ് 05, കെമിക്കൽ 03 ഒഴിവുണ്ട്. എൻജിനിയറിങ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം.സ്റ്റൈപൻഡറി ട്രെയിനീസ്/സയന്റിഫിക് അസി.(കാറ്റഗറി ഒന്ന്) സയൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. കെമിസ്ട്രിയിൽ ആറൊഴിവുണ്ട്. സയന്റിഫിക് അസി. ബി സിവിൽ 07. സയന്റിഫിക് അസി.(ബി) സിവിൽ 07 ഒഴിവുണ്ട്. സ്റ്രൈപൻഡറി ട്രെയിനീസ്/ടെക്നീഷ്യൻ (കാറ്റഗറി രണ്ട്) പ്ലാന്റ് ഓപറേറ്റർ 51 ഒഴിവ്. സ്റ്റൈപൻഡറി ട്രെയിനീസ്/ടെക്നീഷ്യൻ(എസ്ടി/ടിഎം (കാറ്റഗറി രണ്ട്) മെയിന്റയിനർ ഫിറ്റർ 17, ഇലക്ട്രീഷ്യൻ 06, ഇലക്ട്രോണിക്സ് മെക്കാനിക് 10, ഇൻസ്ട്രുമെന്റ് മെക്കാനിക് 07, വെൽഡർ 03, മെഷീനിസ്റ്റ് 03, ഡീസൽ മെക്കാനിക് 01 എന്നിങ്ങനെലാണ് ഒഴിവ്. 162 ഒഴിവുണ്ട്. www.npcil.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31
നാഷണൽ ഹെൽത്ത് മിഷൻ
നാഷണൽ ഹെൽത്ത് മിഷൻ 250 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഹിമാചൽപ്രദേശിലാണ് നിയമനം. മെഡിക്കൽ ഓഫീസർ, ഡെന്റൽ ഹൈജെനിക്, ഡെന്റൽ മെക്കാനിക്, സോഫ്റ്റ് കോഡിനേറ്റർ, സ്റ്റാറ്രിസ്റ്റിക്കൽ അസിസ്റ്റന്റ്, കൗൺസിലർ, ഡ്രൈവർ, സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ, ട്യൂബർകുലോസിസ് ലബോറട്ടറി സൂപ്പർവൈസർ, മൈക്രോ ബയോളജിസ്റ്റ്, ഹെൽത്ത് വിസിറ്റേഴ്സ്, അക്കൗണ്ടന്റ്, നഴ്സ്, സ്റ്റേറ്റ് കോഡിനേറ്റർ, മൾട്ടി ടാസ്ക് വർക്കർ, ലബോറട്ടറി ടെക്നീഷ്യൻ, റിഹാബിറ്റേഷൻ വർക്കേഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്, ബ്ളോക്ക് പ്രോഗ്രാം മാനേജർ, ജില്ലാ പ്രോഗ്രാം കോഡിനേറ്റർ എന്നിങ്ങനെയാണ് ഒഴിവ്. ജനുവരി 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.nrhmhp.gov.in