മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ജീവിതം സന്തോഷപ്രദമായിരിക്കും. സാമ്പത്തിക നേട്ടം. സഹായ സഹകരണങ്ങൾ ഉണ്ടാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പല വിഷമഘട്ടങ്ങളിൽ നിന്ന് മോചനം. നവീകരണ പ്രവർത്തനങ്ങൾ. ഉന്നത വിജയം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
തർക്ക വിഷയങ്ങളിൽ നിന്നുംമാറിനിൽക്കും. പ്രശ്നങ്ങൾ തരണം ചെയ്യും. ബുദ്ധിപരമായി കൈകാര്യം ചെയ്യും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. അനുകൂല സമയം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടവരും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അംഗീകാരങ്ങൾ ലഭിക്കും. ധനലാഭം ഉണ്ടാകും. മനസന്തോഷവും സുഖവും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അഭിപ്രായവ്യത്യാസം ഒഴിവാക്കും.സമ്മാനങ്ങൾ ലഭിക്കും. വിനോദങ്ങളിൽ പങ്കെടുക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഗൃഹാന്തരീക്ഷം സംതൃപ്തമായിരിക്കും. അലസത മാറും. പ്രതിസന്ധികൾ തരണം ചെയ്യും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധവേണം. കഠിനമായ പ്രയത്നം വേണ്ടിവരും. മനസന്തോഷം അനുഭവപ്പെടും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ധനലാഭം ഉണ്ടാകും. സൗമ്യമായ പെരുമാറ്റം. ഏവരുടെയും പ്രശംസ നേടും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കും. സഹായ സഹകരണങ്ങൾ ലഭിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
മനസന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. ധനനഷ്ടത്തിന് സാധ്യത. ബന്ധുജനങ്ങളിൽ നിന്ന് സഹായ സഹകരണങ്ങൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഉൗഹക്കച്ചവടത്തിൽ ലാഭം. ജീവിതം സന്തോഷപ്രദമായിരിക്കും. എല്ലാ കാര്യങ്ങളിലും നൈപുണ്യം.