ഹുവായ് സ്മാർട്ട് ഫോണിന്റെ സബ് ബ്രാന്റായ ഹോണറിന്റെ പുത്തൻ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ഹോണർ10 ലൈറ്റ് എന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചത്. വളരെ കുറഞ്ഞ വിലയോടെയാണ് ഫോൺ വിപണിയിലെത്തിയിരിക്കുന്നത്.ഉയർന്ന വിലയിൽ മാത്രം ലഭിക്കുന്ന പ്രത്യേകതകൾ കുറഞ്ഞ വിലയിൽ അവതരിപ്പിക്കുകയാണ് ഹോണർ.
ഹുവായി സ്വന്തമായി വികസിപ്പിച്ചെടുത്ത കിരിൻ710 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് ഹോണർ10 ലൈറ്റിനുള്ളത്. 4ജിബി 64ജി.ബി സ്റ്റോറേജും, 6ജിബി 64ജിബി സ്റ്റോറേജുമുള്ള രണ്ട് പതിപ്പുകളാണ് വില്പനക്കെത്തിയിരിക്കുന്നത്. 13മെഗാപിക്സൽ 2മെഗാ പിക്സൽ സെൻസറുകളുള്ള ഇരട്ട കാമറയാണ് ഫോണിലുള്ളത്. ഫോണിന്റെ മുന്നിൽ 24 മെഗാപിക്സലിന്റെ സെൽഫി കാമറയാണ് ഹോണർ 10ലൈറ്റിന്റെ പ്രത്യേകത. മറ്റ് ഹോണർ ഫോണുകളെ പോലെ ഇതിലും ഫിംഗർ പ്രിന്റ് സെൻസർ പിന്നിലാണ്. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഫോൺ വില്പനക്കെത്തുന്നത്. ഗ്രാഫിക് പ്രൊസസർ ടർബോ 2.0 മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ഹോണറിന്റെ വാദം. ബ്ലൂ, സ്കൈ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്.
പ്രധാന ആകർഷണങ്ങൾ
പിൻ കാമറ - 13-2 സെൻസറുകളുള്ള ഇരട്ട കാമറ (അപ്പർച്ചർ 1.8)
മുൻ കാമറ - 24മെഗാപിക്സൽ സെൽഫി കാമറ (അപ്പർച്ചർ 2.0)
പ്രൊസസർ - കിരിൻ 710 2.2GHz ഒക്ടാകോർ പ്രൊസസർ
ഡിസ്‌പ്ലേ - 2340*1080 പിക്സൽ റെസല്യൂഷനോടെയുള്ള ഫുൾ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ
സോഫ്റ്റ് വെയർ - ആൻഡ്രോയിഡ് 9 പൈ
യൂസർ ഇന്റർഫേസ് - എം.യു.ഐ 9
ബാറ്ററി - 3400mAh
ഗ്രാഫിക്സ് - ടർബോ 2.0 വെർഷൻ
സ്റ്റോറേജ്, റാം, വില - 4ജിബി 64ജിബി 13,999 രൂപ (എസ്.ഡി കാർഡ് ഉപയോഗിച്ച് 512ജിബി വരെ വർദ്ധിപ്പിക്കാം)
6ജിബി 64ജിബി 17,999 രൂപ (എസ്.ഡി കാർഡ് ഉപയോഗിച്ച് 512ജിബി വരെ വർദ്ധിപ്പിക്കാം)