തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഏഴാം ശമ്പളക്കമ്മീഷൻ ശുപാർശകൾക്കനുസരിച്ചുള്ള ആനുകൂല്യങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.
ഐഎഎസ് ഉദ്യോഗസ്ഥരുടെ കുടിവെള്ളം, വൈദ്യുതിബില്ലുകൾ എന്നിവ ഇനി മുതൽ സർക്കാരാണ് അടയ്ക്കുക. സ്വകാര്യ ആവശ്യങ്ങൾക്കായി ഇന്ധനം ഉപയോഗിക്കുന്നതിന്റെ പരിധിയും ഒഴിവാക്കിയിട്ടുണ്ട്. ഇനിമുതൽ വീട്ടിൽ അറ്റൻഡർമാരെ വയ്ക്കുന്നതിന് പണത്തിന്റെ പരിധിയുണ്ടാവില്ല. ഇതുവരെ മൂവായിരം രൂപ വരെയാണ് അറ്റൻഡർമാർക്ക് ശമ്പളം നൽകാനായി തുക നൽകിയിരുന്നത്. ഇനി മുതൽ അതിന് പരിധി നിശ്ചയിക്കേണ്ടെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.