ഭക്ഷണങ്ങളിൽ പുതുമ ഇഷ്ടപ്പെടാത്തവരുണ്ടോ? നാടൻ രുചിക്കപ്പുറം വിദേശ ഭക്ഷണങ്ങൾ തേടിപ്പോകുന്നവരേറെയാണ്. മസാലക്കൂട്ടുകളിലെ വ്യത്യസ്ത രുചികളുമായി അത്തരം ഭക്ഷണങ്ങൾ നാവിനെ കീഴ്പ്പെടുത്തും. സ്പാനിഷ് റൈസും ആപ്പിൾ - കാരറ്റ് മഫിൻസും എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
സ്പാനിഷ് റൈസ്
ചേരുവകൾ
ഒലിവെണ്ണ - 2 ടീ സ്പൂൺ
സവാള ചെറുതായരിഞ്ഞത്
- മുക്കാൽ കപ്പ്
വെളുത്തുള്ളി ചെറുതായരിഞ്ഞത്
- 1ടേ സ്പൂൺ
കാപ്സിക്കം - അര കപ്പ്
അരി - അര കപ്പ്
വെജിറ്റബിൾ സ്റ്റോക്ക് / വെള്ളം
- ഒന്നേകാൽ കപ്പ്
തക്കാളി ചെറുതായരിഞ്ഞത്
- മുക്കാൽ കപ്പ്
കോൺ വേവിച്ചത് - മുക്കാൽ കപ്പ്
പീസ് വേവിച്ചത് - മുക്കാൽ കപ്പ്
പാഴ്സിലിയില ചെറുതായരിഞ്ഞത്
- കാൽ കപ്പ്
മല്ലിയില - അര കപ്പ്
മിക്സഡ് സ്പൈസ് പൗഡർ - 1 ടീ സ്പൂൺ
ഉപ്പ് - പാകത്തിന്
തയ്യാറാക്കേണ്ട വിധം
ഒരു വലിയ പാൻ അടുപ്പത്ത് വച്ച് ചൂടാക്കുക. ഇതിൽ എണ്ണയൊഴിച്ച് ചൂടാക്കി സവാളയും വെളുത്തുള്ളിയും കാപ്സിക്കവും ഇട്ട് വഴറ്റുക. 2 -3 മിനിട്ട് ഇളക്കിയ ശേഷം കഴുകിയ അരി ചേർക്കുക. ബ്രൗൺ നിറമാകും വരെ വറുക്കുക. വെജിറ്റബിൾ സ്റ്റോക്കോ വെള്ളമോ ചേർക്കുക. അടച്ച് അരി വേവിക്കുക. പച്ചക്കറികൾ, സ്പൈസസ്, ഉപ്പ് എന്നിവ ചേർക്കുക. ഉപ്പിട്ട് ഇളക്കി 6 -7 മിനിട്ട് ചെറുതീയിൽ വക്കുക. ഇനി വാങ്ങുക, മല്ലിയിലയിട്ട് ഉടൻ വിളമ്പുക.
ആപ്പിൾ - കാരറ്റ് മഫിൻസ്
ചേരുവകൾ
മൈദ - 1 കപ്പ്
ഇൻസ്റ്റന്റ് ഓട്സ് - അരകപ്പ്
വെർജിൻ ഒലീവ് ഓയിൽ,
പഞ്ചസാര - കാൽകപ്പ് വീതം
ഓട്ട് ബ്രാൻ (Bran - തവിട്)
- 1 ടേ.സ്പൂൺ
ചുവന്ന ആപ്പിൾ - 3 എണ്ണം
(ചെറുത് വേവിച്ചത്)
മുട്ട - 2 എണ്ണം (അടിച്ചത്)
വാനില എസ്സൻസ്, കിസ്മിസ്
പട്ട പൊടിച്ചത് - 1 ടീ സ്പൂൺ വീതം
ഉപ്പ് - കാൽ ടീ സ്പൂൺ
ബേക്കിംഗ് പൗഡർ,
സോഡാപ്പൊടി - അരകപ്പ്
തയ്യാറാക്കുന്നവിധം
ഓവന്റെ താപനില 180 ഡിഗ്രിസെൽഷ്യസിൽ ക്രമീകരിക്കുക. മഫിൻ കപ്പുകളിൽ നെയ്യ് തടവി (മഫിൻ ടിന്നുകളും ഇതിനായി വാങ്ങി ഉപയോഗിക്കാം) വയ്ക്കുക. ഒരു ബൗളിൽ ഓട്സ്, പട്ട പൊടിച്ചത്. ബേക്കിംഗ് പൗഡർ, സോഡാപ്പൊടി, ഉപ്പ് എന്നിവ എടുക്കുക. മറ്റൊരു ബൗളിൽ ക്യാരറ്റ്, മുട്ട, ഓട്ട് ബ്രാൻ, ആപ്പിൾ ഉടച്ചത്, എണ്ണ, പാൽ, വാനില എസ്സൻസ് എന്നിവയും എടുക്കുക. ഇതിൽ പകുതി എടുത്ത് മൈദ കൂട്ടിൽ ചേർത്ത് നന്നായി യോജിക്കും വരെ ഇളക്കുക. ഇനി ക്യാരറ്റ് മിശ്രിതത്തിൽ മറ്റെ പകുതി ഇതിൽ ചേർത്തിളക്കുക. ഇത് മഫിൻ കപ്പുകളിലേക്ക് പകർന്ന് ചൂടാക്കിയ ഓവനിൽ 20 മിനിറ്റ് വച്ച് (180 ഡിഗ്രി സെൽഷ്യസ്) ബേക്ക് ചെയ്തെടുക്കുക.