കൊച്ചി: ശക്തമായ പൊലീസ് കാവലുണ്ടായിട്ടും യുവതികൾ എങ്ങനെയാണ് സന്നിധാനത്തെത്തി ദർശനം നടത്തിയതെന്ന് അറിയില്ലെന്ന് ഹൈക്കോടതി നിരീക്ഷകസമിതി. അജ്ഞാതരായ അഞ്ച് പേർക്കൊപ്പമാണ് യുവതികൾ സന്നിധാനത്തെത്തിയത്. ജീവനക്കാരെയും വിഐപികളെയും മാത്രമേ ഈഗേറ്റിലൂടെ കടത്തിവിടാറുള്ളു. എന്നിട്ടും എങ്ങനെയാണ് യുവതികൾക്ക് പ്രവേശിക്കാൻ കഴിഞ്ഞതെന്ന് അറിയില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിരീക്ഷക സമിതി പറയുന്നു.
അനധികൃതമായാണ് ഇരുവരെയും പൊലീസ് പ്രവേശിപ്പിച്ചത്. ശ്രീകോവിലിന് മുന്നിലേക്ക് എത്തിച്ചതും ഇതേമാർഗത്തിലൂടെയാണ്. പൊലീസ് ഇവർക്ക് പ്രത്യേക പരിഗണന നൽകിയെന്നും നിരീക്ഷകസമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.