മുംബയ്: പ്ലാസ്റ്റിക് സർജറി ചെയ്ത നടിയെ സോഷ്യൽമീഡിയയിൽ ആരാധകർ വലിച്ചുകീറി ഒട്ടിച്ചു. നടിയും അവതാരകയുമായ സാറാ ഖാനാണ് കടുത്ത പരിഹാസം നേരിടേണ്ടി വന്നത്. പുതിയ മ്യൂസിക് വീഡിയോ പുറത്തിറക്കുന്നുണ്ടെന്ന് അറിയിച്ച് സാറ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം. ചുണ്ടുകളിൽ നടത്തിയ ശസ്ത്രക്രിയ അബദ്ധമായി പോയെന്നായിരുന്നു കമന്റുകളിൽ ഏറെയും.
പ്ലാസ്റ്റിക് സർജറി കഴിഞ്ഞതിനു ശേഷം ആദ്യമായാണ് സാറ സ്വന്തം ചിത്രം പങ്കുവച്ചത്. ഇതിനുപിന്നാലെ ട്രോൾ മഴയായിരുന്നു. പരിഹാസത്തിൽ തുടങ്ങിയെങ്കിലും അല്പം കഴിഞ്ഞതോടെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലായി. എന്നാൽ ഇതൊന്നും കാര്യമാക്കുന്നില്ലെന്നായിരുന്നു സാറയുടെ പ്രതികരണം.
‘ട്രോളുകൾ ഞാൻ ഇഷ്ടപ്പെടുന്നു. അവ കണ്ട് ഞാൻ നന്നായി ചിരിക്കുന്നുണ്ട്. എന്നെ വെറുക്കുന്നവർക്ക് ശ്രദ്ധ കിട്ടാനായി ഏതറ്റം വരെയും പോകാം. പ്ലാസ്റ്റിക് സർജറിയല്ല ഞാൻ ചെയ്തത്. ലിപ് ഫില്ലേഴ്സ് മാത്രമാണ് -സാറ പറഞ്ഞു. സാറയുടെ ചുണ്ടിനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾക്കിടെ മ്യൂസിക് വീഡിയോയുടെ കാര്യം ആരും ശ്രദ്ധിച്ചതേയില്ല. എന്നാൽ സർജറി നടന്നിട്ടില്ലെന്നാണ് നടി പറയുന്നത് ആരാധകർ വിശ്വസിക്കുന്നില്ല. തന്റെ ചുണ്ടിന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് സാറ മറ്റൊരു മാദ്ധ്യമത്തോട് പറഞ്ഞതാണ് കാരണം.