ചർമ്മ സംരക്ഷണത്തിന് അത്യാവശ്യം വേണ്ട ഒന്നാണ് സിലിക്കൺ.ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിറുത്താനും സഹായിക്കുന്നു. വാഴപ്പഴം , ഓട്സ് , ഉണക്കമുന്തിരി , ഗോതമ്പ്, ഗ്രീൻ ബീൻസ് , കാബേജ്, ആപ്പിൾ, ഉള്ളി, തക്കാളി, വെള്ളരിക്ക തുടങ്ങിയവയിൽ സിലിക്കൺ അടങ്ങിയിട്ടുണ്ട്.
പൊട്ടാസ്യം
സൗന്ദര്യത്തിന് വളരെയധികം അത്യാവശ്യമാണ് പൊട്ടാസ്യം. കൺതടങ്ങളിലെ കറുപ്പ് മാറ്റാൻ സഹായിക്കുന്നതിനൊപ്പം ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. കിവി, ആപ്രിക്കോട്ട്, ഈന്തപ്പഴം, പഴം എന്നിവയിൽ പൊട്ടാസ്യം ധാരാളമുണ്ട്.
സിങ്ക്
സൗന്ദര്യസംരക്ഷണത്തിന് അത്യാവശ്യമായ ഒന്നാണ് സിങ്ക്. മുഖക്കുരുവും മുഖത്തുണ്ടാകുന്ന മറ്റു പ്രശ്നങ്ങളും ഇല്ലാതാക്കി ചർമ്മത്തെ സംരക്ഷിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. , മുഴുധാന്യങ്ങൾ ,ബീൻസ്, ബ്രോക്കോളി , തണ്ണിമത്തൻ തുടങ്ങിയവയിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്.
മഗ്നീഷ്യം
ശരീരത്തെ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ധാതുക്കളിൽ മുമ്പനാണ് മഗ്നീഷ്യം. രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പഴം, ബ്രൊക്കോളി തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ മഗ്നീഷ്യത്തിന്റെ കുറവ് പരിഹരിക്കാം.
ദിവസം 8 ഗ്ലാസ് വെള്ളം
ജലം മൃതസഞ്ജീവനിയാണ് . ശരീരത്തിൽ ഈർപ്പം നിലനിറുത്താനും ശുദ്ധിയാക്കാനും ജലം അനിവാര്യമാണ്. ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.ധാരാളം വെള്ളം കുടിക്കുമ്പോൾ ശരീരത്തിന് കൂടുതൽ ഉന്മേഷമുണ്ടാകും. പഴച്ചാറുകൾ ,കരിക്കിൻ വെള്ളം, കഞ്ഞിവെള്ളം , നാരയങ്ങാ വെള്ളം തുടങ്ങിയവ ഉത്തമം.