കല്യാണാഘോഷങ്ങളിൽ ഫോട്ടോഗ്രാഫറുടെ റോൾ ചെറുതല്ല. നവമിഥുനങ്ങളെ ഗ്ലാമറാക്കിയും കുറച്ച് കോമാളിത്തരങ്ങളുമായി അവർ കല്യാണാഘോഷത്തിൽ നിറയും. സോഷ്യൽമീഡിയയിൽ ഇത്തരം വീഡിയോകൾ ഏറെകാണാം. നിഷ്‌കളങ്കമായ കാഴ്ചകളും വിവാഹ വേദിയിൽ ഇടംപിടിക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്.
കല്ല്യാണവേഷത്തിൽ ആഭരണങ്ങളോടെ ഇരിക്കുന്ന വധു കാമറാമാനോട് പറയുന്ന വാചകമാണ് ഏറ്റവും രസം. ‘എടാ.വിശക്കുന്നെടാ..’ നിഷ്കളങ്കമായ ആ ചോദ്യം സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ‘അതിനെന്താ കഴിച്ചോ ഇത് വിഡിയോയാണ്..’ എന്ന് മറുപടി ലഭിച്ചതും കല്ല്യാണപെണ്ണിന്റെ ഭാവമൊക്കെ മാറ്റി നന്നായി തന്നെ ഭക്ഷണം കഴിച്ചു. പാവം വിശന്നുവലഞ്ഞതു കൊണ്ടാകും അങ്ങനെ ചോദിച്ചതെന്ന കമന്റുമായി ഒട്ടേറെ പേർ രംഗത്തെത്തി.