മത്സ്യങ്ങളിൽ അധികം ചർച്ച ചെയ്യപ്പെടാത്ത ആരോഗ്യഗുണങ്ങളാണ് ആവോലിയുടേത്, കേട്ടോളൂ. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുണ്ട് ഈ മത്സ്യത്തിന്. സിങ്ക്, പൊട്ടാസ്യം, അയോഡിൻ, എന്നിവയാണ് ആവോലിയിലുള്ള പ്രധാന പോഷകങ്ങൾ.
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുന്നതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. രക്തയോട്ടം സുഗമമാക്കാൻ കറുത്ത ആവോലിയ്‌ക്ക് പ്രത്യേക കഴിവുണ്ട്. ആവോലി കഴിച്ചാൽ സന്ധിവാതവുമായി ബന്‌ധപ്പെട്ട പ്രശ്‌നങ്ങൾ ഇല്ലാതാകും. കാഴ്ചശക്തി മെച്ചപ്പെടുത്തുകയും തിമിരം ഉൾപ്പടെയുള്ള കാഴ്ചപ്രശ്നങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ശ്വസന പ്രശ്നങ്ങൾ പരിഹരിക്കുന്ന ആവോലി കുട്ടികളിലെ ആസ്തമയെ പ്രതിരോധിക്കാൻ സഹായിക്കുന്നു. വിഷാദം പരിഹരിക്കാൻ സഹായിക്കുന്ന കടൽ മത്സ്യങ്ങളിൽ മുൻപന്തിയിലാണ് ആവോലി.
ഇതിലുള്ള പ്രോട്ടീൻ ചർമ്മത്തിന്റെ വരൾച്ച ഇല്ലാതാക്കി ചർമ്മം മൃദുലവും സുന്ദരവുമാക്കുന്നു. വയറിലെ അൾസറിന് പ്രതിവിധിയാണിത്. തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നതിലും ആവോലിയ്‌ക്ക് അത്ഭുതകരമായ കഴിവുണ്ട്.