മെൽബൺ: ഡച്ച് ടെന്നീസ് താരം കരോളിൻ വോസ്നിയാക്കിയുടെ ബോഡി പെയിന്റിംഗ് ഫോട്ടോ ഷൂട്ടിനെതിരെ ആരാധകരുടെ കടുത്ത വിമർശനം. ആസ്ട്രേലിയൻ ഒാപ്പൺമത്സരത്തിനിടെ കളിയിൽ ശ്രദ്ധിക്കാതെ ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഷൂട്ടിംഗുമായി നടക്കാതെ മത്സരത്തിൽ ശ്രദ്ധിക്കാനാണ് അവരുടെ ഉപദേശം. ചിത്രം ഇത്തിരി കടന്നുപോയെന്നും അഭിപ്രായമുണ്ട്.
നീന്തൽവസ്ത്രത്തിന്റെ ആകൃതിയിലാണ് ബോഡി പെയിന്റിംഗ്. ഒറ്റനോട്ടത്തിൽ കണ്ടാൽ കുഴപ്പമില്ല. പക്ഷേ, സൂക്ഷിച്ചുനോക്കിയാൽ കാര്യങ്ങൾ കുഴപ്പത്തിലാകും. കടൽത്തീരത്ത് നിന്നും ഇരുന്നും കിടന്നുമൊക്കെയാണ് കരോളിൻ പോസുചെയ്യുന്നത്. പെയിന്റിംഗിന് മണിക്കൂറുകൾ വേണ്ടിവന്നു. എന്നാൽ ഇൗ കരവിരുതിന് പിന്നിലുള്ള വ്യക്തി ആരാണെന്ന് വ്യക്തമല്ല.
എണ്ണത്തിൽ വിമർശകരുടെ അടുത്തെത്തില്ലെങ്കിലും കരോളിന്റെ പ്രവൃത്തി ധീരമെന്ന് വിശേഷിപ്പിക്കുന്നവരും ഉണ്ട്. താരത്തിന്റെ ശരീരസൗന്ദര്യം ആസ്വദിക്കാനായതാണ് ഇവരെ സന്തോഷിപ്പിക്കുന്നത്.