weekly-prediction

അശ്വതി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കലാരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. മാതാവിന്റെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. ശിവന് കൂവളമാല, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. വെള്ളിയാഴ്ച ദിവസം അനുകൂലം.


ഭരണി: കർമ്മരംഗത്ത് വിഷമതകൾ അനുഭവപ്പെടും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. സഹോദരഗുണം ഉണ്ടാകും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. സജ്ജനങ്ങളിൽ നിന്നും സഹായം ലഭിക്കും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. വ്യാഴാഴ്ച ദിവസം അനുകൂലം.


കാർത്തിക: മത്സരപരീക്ഷകളിൽ വിജയസാധ്യത കാണുന്നു. യാത്രകൾ ആവശ്യമായി വരും. കർമ്മരംഗത്ത് അഭിവൃദ്ധി ഉണ്ടാകും. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. ബുദ്ധിസാമർത്ഥ്യം മുഖേന പല ആപത്തുകളിൽ നിന്നും രക്ഷപ്പെടും. ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


രോഹിണി: സാമ്പത്തികലാഭം പ്രതീക്ഷിക്കാം. സന്താന ഗുണം ലഭിക്കും. വിശേഷ വസ്ത്രാഭരണങ്ങൾ ലഭിക്കും. ഉന്നതധികാരം കൈവരും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ഹനുമാൻ സ്വാമിക്ക് വെണ്ണ, വടമാല ചാർത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.


മകയീരം: കലാരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. സന്താനങ്ങളുടെ ഭാവിയെ ഓർത്ത് മനസുൽകണ്ഠപ്പെടും. പുതിയ വസ്ത്രങ്ങൾ ലഭിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ദുർഗാ ദേവിക്ക് നെയ്യ് വിളക്ക് നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


തിരുവാതിര: മംഗളകാര്യങ്ങളിൽ പങ്കെടുക്കും.വിദ്യാർത്ഥികൾക്ക് അനുകൂലസമയം. വിശേഷ വസ്ത്രാഭരണങ്ങൾ ലഭിക്കും. കണ്ടകശനി കാലമായതിനാൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത സ്ഥലമാറ്റം പ്രതീക്ഷിക്കാം. ഹനുമാൻ സ്വാമിക്ക് വടമാല ചാർത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.


പുണർതം: യാത്രകൾ ആവശ്യമായി വരും. പിതൃഗുണം ലഭിക്കും. സഹോദരസ്ഥാനീയർക്കു രോഗാരിഷ്ടതകൾ ഉണ്ടാകും. കണ്ടകശനി കാലമായതിനാൽ ധനനഷ്ടത്തിന് സാദ്ധ്യതയുണ്ട്. മഹാഗണപതിക്ക് കറുക മാല ചാർത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.


പൂയം: കർമ്മഗുണം ലഭിക്കും. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. പിതാവിന്റെ ആരോഗ്യനില മെച്ചമാകും. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഏറെ നാളായി ആഗ്രഹിച്ചിരുന്ന സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും.വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമമാണ്. വ്യാഴാഴ്ച ദിവസം അനുകൂലം.


ആയില്യം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം, ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. കലാകാരന്മാർക്ക് അംഗീകാരങ്ങൾ ലഭിക്കും. പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും. ഗായത്രീ മന്ത്രം ജപിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.


മകം: വിവാഹകാര്യത്തിൽ തീരുമാനമെടുക്കും. തൊഴിലഭിവൃദ്ധിയ്ക്ക് സാധ്യത. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ ഉത്സാഹം കാണിക്കും. ഭഗവതിയ്ക്ക് കുങ്കുമാർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


പൂരം: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. സന്താനങ്ങളാൽ മനഃസമാധാനക്കുറവ് ഉണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും. ഭഗവതിക്ക് കലശാഭിഷേകം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


ഉത്രം: കർമ്മഗുണം ലഭിക്കും. പിതാവിൽ നിന്ന് സഹായസഹകരണം ലഭിക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കലാ സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. ശിവക്ഷേത്ര ദർശനം, ജലധാര. തിങ്കളാഴ്ച ദിവസം അനുകൂലം.


അത്തം: നൂതന ഗൃഹലാഭത്തിന് സാദ്ധ്യത. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. കർമ്മപുഷ്ടിക്ക് തടസ്സങ്ങൾ നേരിടും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ഭദ്രകാളിക്ക് കടുംപായസം നിവേദിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


ചിത്തിര: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സന്താനലബ്ധിക്കായി കാത്തിരിക്കുന്നവർക്ക് തടസങ്ങൾ നേരിടും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.


ചോതി: ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. സഹോദരഗുണം പ്രതീക്ഷിക്കാം. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഡിപ്പാർട്ട്‌മെന്റ് ടെസ്റ്റിൽ ഉന്നതവിജയം കരസ്ഥമാക്കും. ശ്രീകൃഷ്ണസ്വാമിക്ക് ത്രിമധുരം നിവേദിക്കുന്നത് ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.


വിശാഖം: ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർ കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യണം. വിദേശയാത്രക്ക് ശ്രമിക്കുന്നവർക്ക് അനുകൂലസമയം. പിതൃഗുണം ലഭിക്കും. ചാമുണ്ഡീ ദേവിക്ക് കുങ്കുമാർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


അനിഴം: സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. പിതൃഗുണം ലഭിക്കും. ആത്മാർത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും. ഏഴരശനി കാലമായതിനാൽ വിദ്യാർത്ഥികൾക്ക് തടസ്സങ്ങൾ നേരിടും. തൊഴിൽപരമായി ശ്രദ്ധിക്കുക. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും.നരസിംഹമൂർത്തിക്ക് പാനകം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


കേട്ട: ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. വിദ്യാർത്ഥികൾക്ക് സംഗീതാദികലകളിൽ താത്പര്യം വർദ്ധിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക.വ്യാഴാഴ്ച ദിവസം അനുകൂലം.


മൂലം: പലവിധത്തിലുള്ള സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ധാരാളം ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും. കർമ്മപുഷ്ടിക്ക് തടസങ്ങൾ ഉണ്ടാകും. ബന്ധുജന വിരോധം ഉണ്ടാകാം. വിഷ്ണുവിന് തുളസിപൂവുകൊണ്ട് അർച്ചന നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.


പൂരാടം: സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും.യാത്രാ വേളകളിൽ വിലപ്പെട്ട രേഖകളോ ആഭരണങ്ങളോ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ശത്രുക്കളിൽ നിന്നും ഉപദ്രവങ്ങൾ വർദ്ധിക്കും. കർമ്മരംഗത്ത് വിഷമതകൾ അനുഭവപ്പെടും. ദുർഗ്ഗാ ദേവിക്ക് നെയ്യ് വിളക്ക് നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.


ഉത്രാടം: ബിസിനസ് രംഗത്ത് മത്സരങ്ങൾ നേരിടും. ആരോഗ്യപരമായി ശ്രദ്ധിക്കുക, ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. പിതൃഗുണം ലഭിക്കും. യാത്രകൾ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജനം ലഭിക്കുകയില്ല. ഞായറാഴ്ച വ്രതം, സൂര്യ നമസ്‌ക്കാരം, സൂര്യ ഗായത്രി പരിഹാരമാകുന്നു. തിങ്കളാഴ്ച ദിവസം അനുകൂലം.


തിരുവോണം: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നേതൃസ്ഥാനങ്ങളിൽ എത്താൻ സാധിക്കും. ശ്രീകൃഷ്ണസ്വാമിക്ക് ത്രിമധുരം നിവേദിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.


അവിട്ടം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം. സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാനസിക സംഘർഷം വർദ്ധിക്കും. മാതൃപിതൃഗുണം ലഭിക്കും. വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്. വ്യാഴാഴ്ച ദിവസം അനുകൂലം.


ചതയം: സന്താനങ്ങളാൽ മനഃസന്തോഷത്തിന് സാദ്ധ്യത. ആഘോഷവേളകളിൽ പങ്കെടുക്കാനിടയുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടും. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കണം. ദുർഗാദേവിക്ക് നെയ് വിളക്ക് നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


പൂരുരുട്ടാതി: പിതൃഗുണം ലഭിക്കും. പ്രേമ വിവാഹം ആഗ്രഹിക്കുന്നവർക്ക് വീട്ടുകാരിൽ നിന്നും അനുമതി ലഭിക്കും. അലങ്കാരവസ്തുക്കൾക്കും സുഗന്ധവസ്തുക്കൾക്കുമായി പണം ചെലവഴിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വെള്ളിയാഴ്ച ദിവസം ദേവീദർശനം നടത്തുന്നത് ഉത്തമമാണ്. തിങ്കളാഴ്ച ദിവസം അനുകൂലം.


ഉത്രട്ടാതി: ആരോഗ്യപരമായി ശ്രദ്ധിക്കണം. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് അനുകൂല സമയം. കർമ്മ സംബന്ധമായി ധാരാളം ചെറു യാത്രകൾ ആവശ്യമായി വരും. ശാസ്താവിന് നീരാഞ്ജനം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


രേവതി: സാമ്പത്തിക അഭിവൃദ്ധി കൈവരും. സഹോദരാദി ഗുണം പ്രതീക്ഷിക്കാം. സർക്കാർ ജീവനക്കാർക്ക് അനുകൂലസമയം. മാതൃഗുണം ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.